SignIn
Kerala Kaumudi Online
Friday, 23 October 2026 12.02 AM IST

സഹതാപം മാത്രം :സ്പീക്കറെ വിമർശിച്ച് കെ.ടി. ജലീൽ

READ ENGLISH VERSION
ee

മലപ്പുറം: നിയമസഭയിൽ സ്പീക്കർ എ.എൻ. ഷംസീറിന്റെ രൂക്ഷ വിമർശനത്തിന് പരോക്ഷ മറുപടിയുമായി ഇടത് സ്വതന്ത്ര എം.എൽ.എ കെ.ടി. ജലീൽ. സ്വകാര്യ സർവകലാശാല ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞുവന്നപ്പോൾ സമയം അൽപം നീണ്ടുപോയി. അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂവെന്ന് ജലീൽ ഫേസ് ബുക്കിൽ കുറിച്ചു.

ലീഗ് കോട്ടയായ മലപ്പുറത്ത് നിന്ന് തുടർച്ചയായി നാലാം തവണയും വന്നതു കൊണ്ട് തനിക്ക് അൽപ്പം ഉശിര് കൂടും. അതു

പക്ഷേ, മക്കയിൽ ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല - സ്പീക്കരുടെ പേര് പറയാതെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പരിഹാസം. ലീഗ് കോട്ടയിൽ നിന്ന് വിജയിക്കുന്ന തന്നെ സി.പി.എം കോട്ടയായ തലശ്ശേരിയിൽ നിന്ന് വിജയിച്ചുവരുന്ന ഷംസീർ‌ വിമർശിക്കാനായിട്ടില്ലെന്ന പരിഹാസമാണ് ഈ പ്രയോഗത്തിലൂടെ ജലീൽ ലക്ഷ്യമിട്ടതെന്നാണ് വിലയിരുത്തൽ.'കുറച്ചു ദിവസം നിയമസഭയിലേക്ക് പോവണ്ട .ഷംസീറിന്റെ വായിൽ നിന്ന് വല്ലതും കേൾക്കേണ്ടിവരും.' എന്ന കമന്റി​ന് ലീഗുകാരെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ എന്ന മറുപടിയും ജലീൽ നൽകിയിട്ടുണ്ട്.

സ്വകാര്യ സർവകലാശാലയുമായി ബന്ധപ്പെട്ട നിയമസഭയിലെ ചർച്ചയിൽ സമയം കഴിഞ്ഞതോടെ പ്രസംഗം അവസാനിപ്പിക്കാൻ സ്പീക്കർ പലതവണ ആവശ്യപ്പെട്ടിട്ടും ജലീൽ തയ്യാറായില്ല. ചെയറിനെ ജലീൽ മാനിക്കാത്തത് ധിക്കാരമാണെന്നും ജലീലിന് പ്രത്യേക അവകാശമില്ലെന്നും ഷംസീർ വിമർശിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA