SignIn
Kerala Kaumudi Online
Friday, 23 October 2026 3.55 PM IST

ആശമാരുടെ രാപ്പകൽ സമരയാത്ര

asha-1

തിരുവനന്തപുരം: ആശമാരുടെ 'രാപ്പകൽ സമരയാത്ര' നാളെ രാവിലെ 10ന് കാസർകോട് നിന്ന് ആരംഭിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ 83 ദിവസങ്ങളായി നടത്തിയ അനിശ്ചിതകാല സമരത്തിന്റെ അടുത്തഘട്ടമായാണ് 45 ദിവസം നീളുന്ന സമരയാത്ര.

കാസർകോട് ടൗണിലെ ഉദ്ഘാടന ചടങ്ങിൽ നൂറുകണക്കിന് ആശമാരും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. കലാസംഘവും അണിചേരും. ഒന്നാദിനം ബദിയടുക്ക,കുറ്റിങ്ങൽ എന്നിവിടങ്ങളിലെ സ്വീകരണം കഴിഞ്ഞ് വൈകിട്ട് 5ന് കാഞ്ഞങ്ങാട് സമരയാത്ര സമാപിക്കും.
രണ്ടാം ദിനം 9.30ന് പരപ്പയിൽ നിന്നാരംഭിച്ച് നീലേശ്വരം,ചെറുവത്തൂർ എന്നിവിടങ്ങളിലൂടെ പര്യടനം നടത്തും. വൈകിട്ട് 5ന് തൃക്കരിപ്പൂരിൽ സമാപന സമ്മേളനം നടക്കും. തുടർന്ന് കണ്ണൂരിലേക്ക് പ്രവേശിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA