SignIn
Kerala Kaumudi Online
Tuesday, 22 September 2026 8.38 PM IST

ശശീന്ദ്രൻ കഴിവുള്ള മന്ത്രി: തോമസ് കെ.തോമസ്

d

ആലപ്പുഴ: മന്ത്രി എ.കെ.ശശീന്ദ്രനെ പിന്തുണച്ച്​ എൻ.സി.പി സംസ്ഥാന പ്രസിഡന്റ്​ തോമസ്​ കെ.തോമസ് രംഗത്തെത്തി​. ദാരുണ സംഭവമുണ്ടാകുമ്പോൾ ആരും മുത​ലെടുക്കരുത്​. പന്നിക്കുവച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കുട്ടി മരിച്ചപ്പോൾ പെട്ടെന്ന് പ്രതിഷേധം ഉണ്ടാകുന്നതിന്​ പിന്നിലെ അസ്വാഭാവികതയാണ് മന്ത്രി പറയാൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു തോമസ് കെ.തോമസ്. എന്താണെന്ന് തിരക്കി മനസ്സിലാക്കി തീരുമാനത്തിലേക്ക് പോകണമായിരുന്നു. ശശീന്ദ്രന് കഴിവുകേടുണ്ടോയെന്ന്​ വിലയിരുത്തേണ്ടത് സർക്കാരാണ്, പ്രതിപക്ഷമല്ല. ചിലർക്ക്​ അങ്ങനെ പറഞ്ഞാലേ മൈലേജ്​ കിട്ടൂ. ശശീന്ദ്രൻ കഴിവുള്ള മന്ത്രിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA