SignIn
Kerala Kaumudi Online
Wednesday, 10 June 2026 6.23 AM IST

ക്യൂ ആർ കോഡിൽ ട്രോൾ വീഡിയോ, വിശദീകരണവുമായി സി.ബി.എസ്.ഇ

u

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് മാത്‌സ് ചോദ്യപേപ്പറിൽ ട്രോൾ യൂട്യൂബ് വീഡിയോയുടെ ക്യൂ ആർ കോഡ് അച്ചടിച്ച സംഭവത്തിൽ വിശദീകരണവുമായി സി.ബി.എസ്.ഇ. ചോദ്യപേപ്പറിന്റെ ആധികാരികതയിൽ സംശയം വേണ്ടെന്നും പിഴവുകൾ ആവർത്തിക്കാതെ ശ്രദ്ധിക്കുമെന്നും സി.ബി.എസ്.ഇ പത്രക്കുറിപ്പിൽ അറിയിച്ചു.

മാർച്ച് 9ന് നടന്ന 12-ാം ക്ലാസ് മാത്തമാറ്റിക്സ് ചോദ്യപേപ്പറിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ 1987-ൽ ഇറങ്ങിയ റിക്ക് ആസ്റ്റ്ലിയുടെ 'നെവർ ഗോണ ഗിവ് യു അപ്പ്' എന്ന മ്യൂസിക് വീഡിയോയാണ് തുറക്കുക. 2000ത്തിൽ ഇന്റർനെറ്റിൽ ട്രോൾ ആയി പ്രചരിച്ച വീഡിയോ ആണിത്. ഇതോടെ സി.ബി.എസ്.ഇ ചോദ്യപേപ്പറിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക വ്യാപകമായി. പേപ്പർ ചോർച്ച തടയാൻ ലക്ഷ്യമിട്ടാണ് 2018ൽ ചോദ്യപേപ്പറുകളിൽ ക്യുആർ കോഡുകൾ കൊണ്ടുവന്നത്.

സി.ബി.എസ്.ഇ വിശദീകരണം:

12-ാം ക്ലാസിലെ ചില മാത്‌സ് ചോദ്യപേപ്പർ സെറ്റുകളുടെ ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ യൂട്യൂബ് വീഡിയോയിലേക്ക് ലിങ്കു ചെയ്യുന്നത് ആധികാരികതയെ ചോദ്യം ചെയ്യുന്നതാണ്. അതിനാൽ ചോദ്യപേപ്പറുകൾ യഥാർത്ഥമാണെന്നും സുരക്ഷയിൽ വിട്ടുവീഴ്‌ചയില്ലെന്നും ഉത്കണ്ഠാകുലരായ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിക്കുന്നു. വിഷയം ഗൗരവമായി കാണുകയും ഭാവിയിൽ അത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA