SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.17 AM IST

പാലിന് 4 രൂപ കൂട്ടും; 7ന് പ്രഖ്യാപനം

s

തിരുവനന്തപുരം: സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് മിൽമ പാലിന്റെ വില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കാൻ ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡിൽ ധാരണയായി. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മേയ് നാലിനു ശേഷം അംഗീകാരം നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. മേയ് 7നാണ് അടുത്ത യോഗം. ഇന്നലത്തെ അജണ്ടയിൽ വില വർദ്ധന ഉൾപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് ചെയർമാൻ തന്നെ യോഗത്തിൽ അറിയിച്ചു. വിലവർദ്ധന, ജീവനക്കാരുടെ ഡി.എ തുടങ്ങിയവ സംബന്ധിച്ച തീരുമാനം അടുത്ത ബോർഡ് യോഗത്തിലേക്ക് മാറ്റി .ഇതിൽ പ്രതിഷേധിച്ച് എറണാകുളം യൂണിയൻ ഭാരവാഹികൾ ഇറങ്ങിപ്പോയി. തീരുമാനം ഇന്നലെ തന്നെ പ്രഖ്യാപിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു. കർഷകർക്കും ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കും വില വർദ്ധനയെന്ന് ചെയർമാൻ കെ.എസ്.മണി പറഞ്ഞു. പാൽവില വർദ്ധിപ്പിക്കുന്നതിനു നിയമപരമായ പ്രശ്നങ്ങളില്ല.
!

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA