SignIn
Kerala Kaumudi Online
Sunday, 07 June 2026 4.56 AM IST

വി.ഡി. സതീശൻ അനുശോചനം

d

എന്റെ കൂടെപ്പിറപ്പിനെയാണ് നഷ്ടപ്പെട്ടത്. ചിരിയുടെ മണവാളൻ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ. ഞങ്ങൾ തമ്മിൽ അതിതീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനം. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറയാൾ. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അൽപ്പം പോലും ഓർക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവർത്തിച്ച് പറയുന്ന ഒരാൾ. ഞാൻ കോൺഗ്രസുകാരനാണെന്ന് പറയാൻ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരൻ. എന്റെ തിരഞ്ഞൈടുപ്പുകളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാർ, പാർട്ടിയുടെ വിജയങ്ങളിൽ അത്രമേൽ സന്തോഷിച്ച കൂടെപ്പിറപ്പ്. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോൾ മറുഭാഗത്ത് കണ്ണുനീരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാർ. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലയേയും എനിക്ക് എന്റെ കൂടെപ്പിറപ്പിനെയും നഷ്ടമായി.

- മുഖ്യമന്ത്രി വി.ഡി. സതീശൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA