SignIn
Kerala Kaumudi Online
Saturday, 13 June 2026 2.37 AM IST

ലഹരിയുടെ വേരറുക്കും, സ്ത്രീ സുരക്ഷ കൂട്ടും

vijayan

□ക്രമ സമാധാന എ.ഡി.ജി.പി വിജയൻ കേരളകൗമുദിയോട്

തിരുവനന്തപുരം: യുവാക്കളെയും വരും തലമുറകളെയും നശിപ്പിക്കുന്ന രാസലഹരിയുടെ വേരറുക്കുകയാണ് പ്രഥമ ദൗത്യമെന്ന് ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പിയായി നിയമിതനായ പി.വിജയൻ 'കേരളകൗമുദി'യോട് പറഞ്ഞു.

ആഭ്യന്തര വകുപ്പിന്റെ 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി നടപ്പാക്കും. കേരളത്തിലേക്ക് രാസലഹരിയെത്തിക്കുന്ന അന്യസംസ്ഥാനങ്ങളിലെ ലാബുകളും സംഭരണ കേന്ദ്രങ്ങളും ഇല്ലാതാക്കും. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായും കേന്ദ്രഏജൻസികളുമായും ചേർന്ന് ലഹരിയൊഴുക്കിന്റെ കണ്ണികൾ മുറിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകും. രാത്രിയിലും സ്ത്രീകൾക്ക് സുരക്ഷിതമായി എവിടെയും സഞ്ചരിക്കാൻ കഴിയണം. ജനങ്ങളോട് പൊലീസിന്റെ മാന്യമായ പെരുമാറ്റം ഉറപ്പാക്കാനും പരാതികൾ അവഗണിക്കാതിരിക്കാനും നടപടികളുണ്ടാവും. അടുത്തയാഴ്ച ചുമതലയേൽക്കും.

ബാങ്ക് കൊള്ള അന്വേഷണം

പഠന ഗ്രന്ഥം

പി.വിജയന്റെ നേതൃത്വത്തിലെ ചേലേമ്പ്ര ബാങ്ക് കൊള്ളയടിക്കേസ് അന്വേഷണം ഹാർവാഡ് അടക്കം 6അമേരിക്കൻ സർവകലാശാലകളിൽ പഠനഗ്രന്ഥമാണ്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരായ ഇ-മെയിൽ ഭീഷണി, തന്ത്രികേസ് അടക്കം തെളിയിച്ച് മികച്ച കുറ്റാന്വേഷകനെന്ന് പേരെടുത്തു. മൻ-കീ-ബാത്തിന്റെ നൂറാംപതിപ്പിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നു. 2028വരെ സർവീസുണ്ട്. കോഴിക്കോട് പുത്തൂർമഠം സ്വദേശിയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥയായ എം.ബീനയാണ് ഭാര്യ. മാതൃക ഉദ്യോഗസ്ഥദമ്പതികളായി ഇവരെ സൗത്ത് ഇന്ത്യൻബാങ്ക് തിരഞ്ഞെടുത്തിരുന്നു. ഹാർവാഡിന്റെ ഫെലോഷിപ്പിനായി 750വാക്കിന്റെ വിവരണത്തിൽ സ്വന്തം ജീവിതകഥയാണ് വിജയൻ എഴുതിയയച്ചത്.

 ദാരിദ്ര്യം നിമിത്തം പത്താംക്ലാസിൽ പഠനം നിറുത്തി കെട്ടിടം പണിക്കിറങ്ങി.പകൽ കല്ലു ചുമന്നും രാത്രി പഠിച്ചും എസ്.എസ്.എൽ.സിയും പ്രീഡിഗ്രിയും വിജയിച്ചു.

 ബിരുദത്തിന് കോളേജിലെ ഫീസിനായി സോപ്പ്,കിടക്ക നിർമ്മാണത്തിലേക്ക് തിരിഞ്ഞു.

 എം.എയും എം.ഫില്ലും നേടി. കോളേജദ്ധ്യാപകനായി.. സിവിൽ സർവീസിനായി കഠിനമായി പരിശ്രമിച്ച് നാലാം ചാൻസിൽ ഐ.പി.എസ് നേടി.

 ഷാഡോ, പിങ്ക് പൊലീസുകൾക്ക് തുടക്കമിട്ടു

​​​​​​​ ശബരിമലയെ മാലിന്യമുക്തമാക്കാൻ 'പുണ്യംപൂങ്കാവനം

 സ്റ്റുഡന്റ് പൊലീസ് പദ്ധതിയും ആദ്യരൂപമായ 'ജനകീയ'വും

​​​​​​​ കുട്ടികൾക്കായി ‘ഔവർ റെസ്‌പോൺസിബിലിറ്റി-ടു-ചിൽഡ്രൻ’

​​​​​​​ ഷാഡോപൊലീസ്, സ്ത്രീസുരക്ഷയ്ക്ക് പിങ്ക്പൊലീസ്

​​​​​​​ പതിനായിരങ്ങൾക്ക് ഭക്ഷണമെത്തിച്ച 'ഒരു വയറൂട്ടാം'

​​​​​​​ പരീക്ഷകളിൽ തോറ്റവർക്കും പഠനം മുടങ്ങിയവർക്കും 'ഹോപ്പ്'

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA