
ഹ്രസ്വകാല കരാറുകൾക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരവെ ,വിവിധ ഹ്രസ്വകാല കരാറുകൾ വഴി 2027 മേയ് വരെ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകി. യൂണിറ്റിന് 12.50 രൂപ വരെ നൽകിയാണ് 347.79 കോടിയുടെ വൈദ്യുതി വാങ്ങുക.
ഒക്‌ടോബറിൽ യൂണിറ്റിന് 9.99 രൂപയ്ക്ക് 88 മെഗാവാട്ട്, നവംബറിൽ യൂണിറ്റിന് 9.99 രൂപയ്ക്ക് 240 മെഗാവാട്ട്, ഡിസംബറിൽ യൂണിറ്റിന് 9.42 രൂപയ്ക്ക് 384 മെഗാവാട്ട്, ജനുവരിയിൽ യൂണിറ്റിന് 9.40 രൂപയ്ക്ക് 295 മെഗാവാട്ട്, ഫെബ്രുവരിയിൽ യൂണിറ്റിന് 9.40 രൂപയ്ക്ക് 331 മെഗാവാട്ട്, മാർച്ചിൽ യൂണിറ്റിന് 10.50 രൂപയ്ക്ക് 240 മെഗാവാട്ട്, ഏപ്രിലിൽ യൂണിറ്റിന് 11 രൂപമുതൽ 12.50 രൂപ വരെ നൽകി 365 മെഗാവാട്ട്, മേയിൽ യൂണിറ്റിന് 11 മുതൽ 12.50 രൂപവരെ നൽകി 290 മെഗാവാട്ട് എന്നിങ്ങനെ വിവിധ കമ്പനികളിൽനിന്ന് വാങ്ങാനാണ് അനുമതി. ജലവൈദ്യുതി ഉൽപാദനം പകൽ നാമമാത്രമാക്കാനും രാത്രിയിൽ പരമാവധി ശേഷിയിൽ ഉൽപാദിപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. ഹ്രസ്വകാല കരാറിന്റെ വിശദാംശങ്ങൾ എല്ലാ മാസവും സമർപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |