
കോഴിക്കോട്: മാസപ്പടിക്കേസിൽ ഇ.ഡി നടപടികൾ കടുപ്പിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ പരോക്ഷ വിമർശനവുമായി പന്തീരാങ്കാവ് യു.എ.പി.എ കേസിൽ പ്രതിയായിരുന്ന അലൻ ഷുഹൈബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രയേ പറയാനുള്ളൂ, ചായ കുടിക്കാൻ പോയതല്ലല്ലോ' എന്നാണ് പോസ്റ്റ്. പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റുചെയ്തതിനെതിരേ പ്രതിഷേധം ശക്തമായപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ 'ഇരുവരും ചായ കുടിക്കാൻ പോയപ്പോഴല്ലല്ലോ അറസ്റ്റിലായത്' എന്ന് പ്രതികരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |