
കൊച്ചി: ബിഗ് ടിവി സീനിയർ കോഓർഡിനേറ്റിംഗ് എഡിറ്റർ അപർണ കുറുപ്പിന് ഹൈക്കോടതി പൊലീസ് സംരക്ഷണം അനുവദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇതിനായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പരാമർശങ്ങൾ ആസ്പദമാക്കി ടി.വിയിൽ പരിപാടി അവതരിപ്പിച്ചതിനെ തുടർന്ന് സൈബർ അക്രമണവും വധ ഭീഷണിയും ഉണ്ടായ സാഹചര്യത്തിലാണ് അപർണ കോടതിയെ സമീപിച്ചത്. ഹർജി തീർപ്പാക്കുന്നതുവരെ സംരക്ഷണം തുടരാനാണ് ഉത്തരവ്. സർക്കാരിനടക്കം നോട്ടീസയയ്‌ക്കാനും നിർദ്ദേശിച്ചു. കേസ് ഒക്ടോബർ 26ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |