
ആലുവ:അധികാരം തിരിച്ചേൽപ്പിച്ച് ബ്ളോക്ക് പഞ്ചായത്തുകളെ ശാക്തീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷൻ മുഖ്യമന്ത്രി വി.ഡി. സതീശന് 'സമീപനരേഖ2026" കൈമാറി. ബ്ളോക്ക്പഞ്ചായത്ത് ജനപ്രതിനിധികളുടെ സംഗമത്തിൽ അസോസിയേഷൻ പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ജനറൽസെക്രട്ടറി പി.കെ.സി. അബ്ദുറഹിമാൻ എന്നിവരാണ് സമീപനരേഖ സമർപ്പിച്ചത്.
തദ്ദേശവകുപ്പുതല ഏകോപനപ്രശ്നങ്ങൾ, ആസൂത്രണചട്ടങ്ങളുടെ രൂപീകരണം, പഞ്ചായത്തിരാജ് നിയമത്തിലെ കാലാനുസൃത മാറ്റങ്ങൾ തുടങ്ങിയവ സമീപനരേഖയിൽ ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി.സതീശൻ മഹാസംഗമം ഉദ്ഘാടനം ചെയ്തു. തൊണ്ടവേദനയുള്ളതിനാൽ മുഖ്യമന്ത്രി പ്രസംഗിച്ചില്ല. ബ്ളോക്ക് പഞ്ചായത്തുകൾക്ക് ശാപമോക്ഷം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി സംസാരിച്ച മന്ത്രി റോജി എം.ജോൺ പറഞ്ഞു. മന്തി ബിന്ദുകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. കോട്ടയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, അസോ.ജനറൽ സെക്രട്ടറി പി.കെ.സി. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. രണ്ടായിരത്തിലേറെ പ്രതിനിധികൾ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |