SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

കേരളകൗമുദി 'പവർ ഒഫ് വുമൺ എഡിഷൻ 2' കോൺക്ളേവ് ഇന്ന്

കൊച്ചി: കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചി യൂണിറ്റ് സംഘടി​പ്പി​ക്കുന്ന 'പവർ ഒഫ് വുമൺ എഡിഷൻ 2" കോൺക്ലേവും 'അമേസിംഗ് വിമൺ 114" പുസ്തകപ്രകാശനവും ഇന്ന് നടക്കും. പാലാരിവട്ടം ഹോട്ടൽ റിനൈയിൽ രാവിലെ 11ന് പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനവും പ്രത്യേക പതിപ്പിന്റെ പ്രകാശനവും നിർവഹിക്കും. വി സ്റ്റാർ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സി.എം.ഡി ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ആദ്യകോപ്പി ഏറ്റുവാങ്ങും.

ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് അദ്ധ്യക്ഷനാകും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് മുഖ്യപ്രഭാഷണം നടത്തും. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ സ്വാഗതം പറയും. സ്‌പൈസസ് ബോർഡ് നിയുക്ത ചെയർപേഴ്‌സൺ അഡ്വ. സംഗീത വിശ്വനാഥ്,സംസ്ഥാന യുവജന കമ്മിഷൻ മുൻ ചെയർപേഴ്‌സൺ ചിന്ത ജെറോം,സൺറൈസ് ഹോസ്പിറ്റൽസ് എം.ഡി പർവീൺ ഹഫീസ് എന്നിവർ സംസാരിക്കും.

പരിപാടിയോട് അനുബന്ധിച്ച് രാവിലെ 9.30ന് പവർ ഒഫ് വുമൺ എന്ന വിഷയത്തിൽ നടക്കുന്ന കോൺക്ലേവിൽ വി സ്റ്റാർ ക്രിയേഷൻസ് മാനേജിംഗ് ഡയറക്ടറും വനിതാ കൂട്ടായ്മയായ വെന്നിന്റെ ഫൗണ്ടർ പ്രസിഡന്റുമായ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി,മലയാള ചലച്ചിത്ര സംവിധായികയും മാദ്ധ്യമ പ്രവർത്തകയുമായ വിധു വിൻസന്റ്,മികച്ച സബ്കളക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഫോർട്ടുകൊച്ചി സബ്കളക്ടർ കെ. മീര,കവയിത്രിയും തൃശൂർ കേരള വർമ്മ കോളേജിലെ അസി. പ്രൊഫസറുമായ ദീപ നിഷാന്ത്,റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ്,ടാൽറോപ് കമ്മ്യൂണിറ്റി ഡയറക്ടർ ഫസ്‌ന സി.വി,എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറിയും സ്‌പൈസസ് ബോർഡ് നിയുക്ത ചെയർപേഴ്‌സണുമായ അഡ്വ. സംഗീത വിശ്വനാഥൻ എന്നിവർ പാനലിസ്റ്റുകളാകും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് മോഡറേറ്ററാകും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAKAUMUDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA