SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

കേരളം കടത്തിൽ പൊട്ടിത്തെറിക്കും

malli

കൊല്ലം: ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. കൊട്ടാരക്കര അമ്പലക്കര ഗ്രൗണ്ടിൽ സംഘടിപ്പിച്ച യു.ഡി.എഫ് ജില്ലാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിമർശനം. ഭരണപരാജയം മാത്രമല്ല, വലിയ സാമ്പത്തിക തകർച്ച കൂടിയാണ് കേരളം നേരിടുന്നത്. കേരളം കടം കൂട്ടി പൊട്ടിത്തെറിക്കുന്ന അവസ്ഥയിലാണ്. ധനകാര്യ വകുപ്പിനെ കടമെടുക്കുന്ന യന്ത്രമാക്കി കേരളത്തിന്റെ ധനകാര്യ മന്ത്രി മാറ്റി. ഇവിടെ വികസനം സ്തംഭനാവസ്ഥയിലാണ്. മുന്നോട്ട് പോകാനുള്ള വഴിയെപ്പറ്റി കൃത്യമായ ധാരണയോ സാമ്പത്തിക അച്ചടക്കമോ ഇല്ല. കേരളത്തിലെ ബഡ്‌ജറ്റ് പ്രസംഗങ്ങൾ ശരിക്കും സാമ്പത്തിക പദ്ധതികളല്ല, മറിച്ച് വെറും രാഷ്ട്രീയ പ്രസംഗങ്ങളായി മാറി. കൊട്ടാരക്കരയുടെ എം.എൽ.എകൂടിയായ അദ്ദേഹം നാടിനായി കാര്യമായ പദ്ധതികളൊന്നും നടപ്പാക്കാത്തത് എന്തെന്നും അദ്ദേഹം ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KHARGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA