SignIn
Kerala Kaumudi Online
Friday, 23 October 2026 2.57 AM IST

കിഫ്ബിയിലൂടെ 62,000 കോടിയുടെ വികസനം നടപ്പാക്കി: മുഖ്യമന്ത്രി

കണ്ണൂർ: അടിസ്ഥാന സൗകര്യവികസനത്തിൽ 62,000 കോടിയുടെ വികസനം കിഫ്ബി പദ്ധതികളിലൂടെ കൊണ്ടുവന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി ഫണ്ടിൽ പിണറായി ഗ്രാമപഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ നിർമ്മിച്ച ചേക്കൂ പാലം റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരൾച്ചയെ പ്രതിരോധിക്കാൻ പുഴകളെ റിസർവോയറാക്കാൻ അനുയോജ്യമായ സ്ഥലങ്ങളിൽ 30 റെഗുലേറ്ററുകൾ കിഫ്ബി ഫണ്ടിംഗിലൂടെ നടപ്പിലാക്കാൻ 2017ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അതിൽ ഒന്നാണ് യാഥാർത്ഥ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സ്‌പീക്കർ അഡ്വ. എ.എൻ. ഷംസീർ മുഖ്യാതിഥിയായി.

ന​ട​പ​ടി​യെ​ടു​ക്കാൻ
പൊ​ലീ​സ് ​ ​ആ​രെ​യും
കാ​ക്കേ​ണ്ട​:​ ​മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ​:​ ​നി​യ​മ​വി​രു​ദ്ധ​ ​പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​പൊ​ലീ​സ് ​ആ​രു​ടെ​യും​ ​അ​നു​വാ​ദ​ത്തി​ന് ​കാ​ത്തു​നി​ൽ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​കേ​ര​ളാ​ ​പൊ​ലീ​സി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തീ​ക​രി​ച്ച​തും​ ​ആ​രം​ഭി​ക്കു​ന്ന​തു​മാ​യ​തി​ന്റെ​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ്വ​ഹി​ച്ച് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ലെ​ ​അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ​ ​മെ​ച്ച​പ്പെ​ടു​ത്തി​ ​മി​ക​ച്ച​ ​തൊ​ഴി​ലി​ട​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​തി​ൽ​ ​സ​ർ​ക്കാ​ർ​ ​പ്ര​ത്യേ​ക​ ​ശ്ര​ദ്ധ​യാ​ണ് ​ചെ​ലു​ത്തി​വ​രു​ന്ന​ത്.​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​എ​ന്നു​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​വ​രു​ന്ന​ ​പ​ഴ​യ​ ​സ​ങ്ക​ൽ​പ്പം​ ​അ​പ്പാ​ടെ​ ​മാ​റി​യി​ട്ടു​ണ്ട്.​ ​കു​റ്റാ​ന്വേ​ഷ​ണ​ത്തി​ലും​ ​ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​ലും​ ​ഏ​റെ​ ​മു​ന്നി​ലാ​ണ് ​കേ​ര​ളാ​ ​പൊ​ലീ​സ്.​ ​സാ​ങ്കേ​തി​ക​മേ​ഖ​ല​യി​ൽ​ ​ക​ഴി​വും​ ​യോ​ഗ്യ​ത​യു​മു​ള്ള​വ​ർ​ ​സേ​ന​യു​ടെ​ ​ഭാ​ഗ​മാ​യ​തോ​ടെ​ ​പു​തു​ത​ല​മു​റ​ ​ത​ട്ടി​പ്പു​ക​ൾ​ ​പോ​ലും​ ​ഫ​ല​പ്ര​ദ​മാ​യി​ ​ത​ട​യാ​ൻ​ ​ന​മു​ക്ക് ​സാ​ധി​ക്കു​ന്നു​ണ്ട്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​സോ​ഷ്യ​ൽ​ ​പൊ​ലീ​സിം​ഗ് ​സം​വി​ധാ​നം​ ​ശ​ക്ത​മാ​യി​ ​തു​ട​രു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIIFB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA