
കോട്ടയം: കീഴാളചിന്തകളെ ജ്വലിക്കുന്ന വാക്കുകളിൽ രേഖപ്പെടുത്തിയ കെ.കെ.കൊച്ച് അന്തരിച്ചു.
ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ അദ്ദേഹത്തിന് 76 വയസായിരുന്നു. അർബുദ ബാധിതനായി ചികിത്സയിൽ കഴിയവേ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം കടുത്തുരുത്തിയിലെ വീട്ടിലെത്തിച്ചു. ഇന്നു രാവിലെ 11ന് കടുത്തുരുത്തി പഞ്ചായത്ത് ഓഫീസ് ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ സംസ്‌കാരം.
കെ.എസ്.ആർ.ടി.സിയിൽ സൂപ്രണ്ടായായി വിരമിച്ചു. 1949 ഫെബ്രുവരി 2ന് കുഞ്ഞൻ- കുഞ്ഞുപെണ്ണ് ദമ്പതികളുടെ മകനായി ജനനം. കല്ലറ എൻ.എസ്.എസ് ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ ഉപരിപഠനത്തിന് ചേർന്നെങ്കിലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായതോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
അടിയന്തരാവസ്ഥക്കാലത്ത് ഒളിവിൽ കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളിയൂണിയൻ, മനുഷ്യാവകാശ സമിതി എന്നിവ രൂപീകരിക്കാൻ നേതൃത്വം നൽകി. സമഗ്ര സംഭാവനയ്ക്ക് 2021ൽ കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. ദളിതൻ എന്ന ആത്മകഥ ശ്രദ്ധേയമായി. ദളിത് പാഠം, കലാപവും സംസ്‌കാരവും, ദേശീയതയ്ക്കൊരു ചരിത്രപാഠം, ബുദ്ധനിലേക്കുള്ള ദൂരം, കേരളചരിത്രവും സമൂഹ രൂപീകരണവും തുടങ്ങിയവയാണ് മറ്റു കൃതികൾ. ഭാര്യ ഉഷ. ജയസൂര്യൻ, സൂര്യനയന എന്നിവർ മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |