
തിരുവനന്തപുരം: ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇടതുനേതാക്കളായ ജി.സുധാകരനും സി.ദിവാകരനും പങ്കെടുക്കും.
സത്യൻ സ്മാരക ഹാളിൽ ഇന്നു വൈകിട്ട് 4.30ന് നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വി.എം.സുധീരൻ അദ്ധ്യക്ഷത വഹിക്കും. രമേശ് ചെന്നിത്തല വിഷയാവതരണം നടത്തും.ഡി.സി.സി പ്രസിഡന്റ് പാലോട് രവി,പ്രൊഫ.ജി.ബാലചന്ദ്രൻ,ബി.എസ്.ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |