SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.35 AM IST

മാണിയാർ പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കും

തിരുവനന്തപുരം: മാണിയാർ ചെറുകിട ജലവൈദ്യുത പദ്ധതി (12 മെഗാവാട്ട്) കാർബറണ്ടം യൂണിവേഴ്സൽ കമ്പനിയിൽ നിന്ന് കെ.എസ്.ഇ.ബി ഏറ്റെടുക്കുന്നു. ഇതു സംബന്ധിച്ച അനുമതി സർക്കാറിൽ നിന്നും ലഭിച്ചു. പദ്ധതിയുടെ ബി.ഒ.ടി കാലാവധി കഴിഞ്ഞിട്ടും കെ.എസ്.ഇ.ബിക്ക് കൈമാറാത്തത് വിവാദമായിരുന്നു. വ്യവസായ വകുപ്പ് കാർബറണ്ടം കമ്പനിക്ക് അനുകൂലമായ നിലപാടെടുത്തപ്പോൾ ഊർജ്ജ വകുപ്പ് പദ്ധതി കെ.എസ്.ഇ.ബിക്ക് കൈമാറണമെന്ന ആവശ്യം ഉയർത്തുകയായിരുന്നു. ഒടുവിൽ തർക്കം മുഖ്യമന്ത്രിയുടെ മുന്നിലെത്തി. മന്ത്രിസഭയുടെ അനുമതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഏറ്റെടുക്കൽ ഉത്തരവിറങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA