പരീക്ഷാഫലം
2024 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്‌സി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2024 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബികോം. കൊമേഴ്സ് & ടാക്സ് പ്രൊസീജിയർ & പ്രാക്ടീസ്, ബി.കോം. കൊമേഴ്സ് ആന്റ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ്, ബി.എസ്‌സി. ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2024 ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.സി.എ. റീസ്ട്രക്‌ചേർഡ് പരീക്ഷാഫലം പ്രറസിദ്ധീകരിച്ചു.
2024 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.
ബികോം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.വോക്. സോഫ്റ്റ്വെയർ ഡെവലപ്‌മെന്റ് കോഴ്സുകളുടെ പ്രാക്ടിക്കൽ 20 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
ഓഗസ്റ്റിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ടെക്. (2020 സ്‌കീം) ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചുകളുടെ ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 11 മൂതൽ 14 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
കേരളസർവകലാശാല യൂണിയൻ (2024-25) ഭാരവാഹികളുടെയും സെനറ്റ്/സ്റ്റുഡന്റ്സ് കൗൺസിലിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെയും തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വോട്ടർ പട്ടികകൾ പ്രസിദ്ധീകരിച്ചു.
വെബ്സൈറ്റ്: www.keralauniversity.ac.in
ജെഇഇ മെയിൻ ഏപ്രിൽ 2 മുതൽ
ജെഇഇ മെയിൻ 2025 സെഷൻ- 2 ഏപ്രിൽ 2 മുതൽ 9 വരെ നടക്കും. ഏപ്രിൽ 1 മുതൽ 8 വരെ പരീക്ഷകൾ നടക്കുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. പുതുക്കിയ ഷെഡ്യൂൾ എൻ.ടി.എ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: jeemain.nta.nic.in.
ഏപ്രിൽ 2, 3, 4, 7 തീയതികളിലാണ് ബി.ടെക്, ബി.ഇ കോഴ്സ് പ്രവേശനത്തിനുള്ള പേപ്പർ 1 പരീക്ഷ. രാവിലെ 9 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെയുമായി രണ്ടു ഷിഫ്റ്റുകളായാണ് പരീക്ഷ. ഏപ്രിൽ എട്ടിന് (പേപ്പർ 1) ഉച്ച കഴിഞ്ഞുള്ള ഷിഫ്റ്റ് മാത്രമേ ഉണ്ടാകൂ.
ഏപ്രിൽ 9ന് രാവിലെ 9 മുതൽ 12 വരെ ഒറ്റ ഷിഫ്റ്റിലാണ് പേപ്പർ- 2 (ബി.ആർക്, ബി. പ്ലാനിംഗ്) പരീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |