
ഷാർജ: ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുള്ള ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സഹോദരന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ഷാർജ കൊട്ടാരത്തിലെത്തിയ മമ്മൂട്ടി ഷെയ്ഖ് അബ്ദുള്ള അടക്കം രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ചയായിരുന്നു ഷെയ്ഖ് അബ്ദുള്ളയുടെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ വിയോഗം. സ്റ്റേജ് ഷോയുടെ ഭാഗമായി യു.എ.ഇയിലെത്തിയതാണ് മമ്മൂട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |