
കണ്ണൂർ: പാലക്കാട് നിന്ന് എ.കെ.ബാലന്റെ ഒഴിവിലേക്ക് എം.ബി.രാജേഷ് സംസ്ഥാന സെക്രട്ടേറിയറ്റിലെത്താത്തതും സംസ്ഥാന സമിതിയിൽ അപ്രതീക്ഷിത മുഖങ്ങൾ വന്നതും ചർച്ചയായി. ആനാവൂർ നാഗപ്പന്റെ ഒഴിവിലേക്ക് തിരുവനന്തപുരത്തു നിന്ന് ആരുമെത്തിയില്ല. ബ്രാഞ്ച് സമ്മേളനം മുതൽ സംസ്ഥാന സമ്മേളനം വരെ ഏറെ വിമർശനങ്ങൾ
നേരിട്ടിട്ടും എൽ.ഡി.എഫ്. കൺവീനർ സ്ഥാനം നഷ്ടപ്പെട്ടിട്ടും ഇ.പി.ജയരാജന് ഒരു കോട്ടവും സംഭവിച്ചില്ല. എറണാകുളത്ത്
നിന്നുള്ള സി.എൻ.മോഹനൻ സെക്രട്ടേറിയറ്റിലെത്തിയതിന് പിന്നിൽ പിണറായിയുടെ താത്പര്യമാണെന്നാണ് സൂചന. തിരുവനന്തപുരത്തിനു പുറമെ തൃശൂർ, വയനാട്, കാസർകോട് ജില്ലകളിൽ നിന്ന് സെക്രട്ടേറിയറ്റിൽ പ്രാതിനിദ്ധ്യമില്ല. സീനിയോറിറ്റി മറികടന്ന് പി.ജയരാജന് പകരം എം.വി.ജയരാജൻ കണ്ണൂരിൽ നിന്ന് സെക്രട്ടേറിയറ്റിലെത്തിയതും ചർച്ചയായി. എന്നാൽ പലരും കരുതിയതു പോലെ പി.ശശി സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതുമില്ല.സംസ്ഥാന സമിതിയിലും
അപ്രതീക്ഷിത അതിഥികളെത്തി. ആലപ്പുഴയിൽ നിന്ന് പി.പി.ചിത്തരഞ്ജനും എച്ച്.സലാമും സംസ്ഥാന സമിതിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും കെ.പ്രസാദാണ് എത്തിയത്. കണ്ണൂരിൽ നിന്ന് വനിതാ നേതാവ് എൻ.സുകന്യ സമിതിയിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും മുതിർന്ന നേതാവ് എൻ.പ്രകാശനാണ് ഇടം നേടിയത്.തൃശൂരിൽ നിന്ന് യു.പി.ജോസഫിനും അവസരം ലഭിച്ചില്ല.മന്ത്രിയായി മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടും എം.ബി.രാജേഷിന് സെക്രട്ടേറിയറ്റിലിടം ലഭിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |