
കോട്ടയ: എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ സന്ദർശിച്ച് പൊതുവിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ. മന്ത്രിയുടെ വരവ് സന്തോഷം പകരുന്നുവെന്ന് ജി.സുകുമാരൻ നായർ പ്രതികരിച്ചു. മുസ്ലിം സമുദായവും അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനവുമായി ഒരിക്കലും അഭിപ്രായഭിന്നത ഉണ്ടാക്കാൻ എൻ.എസ്.എസ് ശ്രമിച്ചിട്ടില്ല. എല്ലാ മതങ്ങളോടും ഒരേ സമീപനമാണ്. എന്നാൽ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗഹാർദപരമായ സന്ദർശനമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം അദ്ദേഹത്തെ വിളിച്ചിരുന്നു. ഇവിടെ വരുമ്പോൾ കാണണമെന്ന് അറിയിച്ചിരുന്നു. കോട്ടയത്ത് വന്നപ്പോൾ പെരുന്നയിൽ എത്തിയതാണ്. സൗഹാർദപരമായ അന്തരീക്ഷം നാട്ടിൽ ഉണ്ടാകണം. അതിൽ ഞങ്ങളെല്ലാം ഒന്നിച്ചാണ്. വിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങൾ ചർച്ചചെയ്തെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |