SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.56 PM IST

മുസ്തഫ മൗലവിക്ക് ഓണററി ഡോക്ടറേറ്റ്

c-h-musthafa-maulavi

ന്യൂഡൽഹി: മതപണ്ഡിതൻ സി.എച്ച്. മുസ്തഫ മൗലവിക്ക് ഇറാനിലെ ഗുർഗാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഒഫ് റിലീജിയൻ ആൻഡ് ഡെനോമിനേഷൻ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് ബഹുമതി സമ്മാനിച്ചത്.

മതങ്ങൾ തമ്മിലുള്ള സമാനതകളും സമന്വയവും ആഴത്തിൽ പഠിക്കുകയും സമൂഹത്തിന് ദിശാബോധം നൽകുകയും വിവിധ മതസമൂഹങ്ങൾക്കിടയിൽ സൗഹാർദ്ദം വളർത്തുന്നതിനായി നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് മുസ്തഫ മൗലവിയെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. മാജിദ ഹുസൈൻ അൽവെനി പറഞ്ഞു.

നാരായണ ഗുരുദർശനം യൂണിവേഴ്സിറ്റിയുടെ സിലബസിന്റെ ഭാഗമാക്കണമെന്ന് മുസ്തഫ മൗലവി ആവശ്യപ്പെട്ടു. മൗലനാ ജലാലുദ്ദീൻ റൂമിയും ഷംസു തബ്രീസിയും തന്റെ ആത്മീയ ഗുരുക്കന്മാരാണെന്നും ഇന്ത്യ ദർശനങ്ങളുടെ വിളനിലമാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUSTAFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA