SignIn
Kerala Kaumudi Online
Friday, 25 September 2026 10.33 AM IST

മുട്ടിൽ മരംമുറി കേസ്; കോടതി കുറ്റപത്രം മടക്കിയതിൽ വനംവകുപ്പിനോട് വിശദീകരണം തേടി വനംമന്ത്രി

agustine-brothers
അഗസ്റ്റിൻ സഹോദരന്മാർ

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിൽ കോടതി കുറ്റപത്രം മടക്കിയതിൽ വനംവകുപ്പിനോട് വിശദീകരണം തേടി മന്ത്രി. ഏത് സാഹചര്യത്തിലാണ് കുറ്റപത്രം മടക്കിയതെന്ന് വിശദീകരിക്കണമെന്ന് വകുപ്പ് മേധാവിയോട് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. വിഷയത്തിൽ ഇന്നുതന്നെ റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശിച്ചു. ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി കുറ്റപത്രം മടക്കിയത്.

2021 ഫെബ്രുവരി മൂന്നിനാണ് അഗസ്റ്റിൻ സഹോദരങ്ങൾ കടത്തിയ തടികൾ മേപ്പാടി റേഞ്ച് ഓഫീസർ പിടിച്ചെടുത്തത്. സെപ്തംബർ 17നാണ് വനംവകുപ്പ് ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അഗസ്റ്റിൻ സഹോദരങ്ങൾ ഉൾപ്പെടെ ഏഴുപേരാണ് കുറ്റപത്രത്തിൽ പ്രതികളായി ഉണ്ടായിരുന്നത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് 37 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വനത്തിൽ നിന്നാണോ മരങ്ങൾ മുറിച്ചതെന്ന് കുറ്റപത്രത്തിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കാൻ വൈകിയെന്നതിൽ വ്യക്തതയില്ല. ഈട്ടിത്തടികൾ കണ്ടെത്തിയ ലോറി കണ്ടുകെട്ടിയില്ല എന്നതിലും വിവരണമില്ല. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ ഒന്നു മുതൽ മൂന്നുവരെ പ്രതികളാണ്. മേപ്പാടി ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട സ്ഥലത്തുനിന്ന് നിയമവിരുദ്ധമായി മുറിച്ചുകടത്തിയ തടികൾ, വനംവകുപ്പിന്റെ പാസുണ്ടെന്ന് വിശ്വസിപ്പിച്ച് കരിമുകൾ സ്വദേശി എം.എം. അലിയാർക്ക് വിറ്റെന്നാണ് കേസ്.

English Summary

Kerala Forest Minister Shibu Baby John has sought an explanation from the Forest Department after a court returned the chargesheet in the Wayanad Muttil tree-felling case. The court cited missing documents as the reason. The minister directed the department head to submit a report immediately. Seven people, including the Augustine brothers, were named as accused in the case.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUTTIL MARAMMURI CASE, AGUSTINE BROTHERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA