SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

നവകേരള സൃഷ്ടിക്ക് പ്രതിപക്ഷം സഹകരിക്കണം: എം.വി. ഗോവിന്ദൻ

m-v-govindhan

കൊല്ലം: നവകേരള സൃഷ്ടിക്ക് പ്രതിപക്ഷ സഹകരണം വേണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോൾ അതിന്റെ ബി ടീമാവുകയാണ് കോൺഗ്രസും കേരളത്തിലെ യു.ഡി.എഫും. പ്രതിപക്ഷ നേതാവുപോലും സർക്കാരിനെതിരെ ആയുധമെടുക്കുമ്പോൾ കേന്ദ്രത്തെ കുറിച്ച് മിണ്ടുന്നില്ല. രാഷ്ട്രീയത്തിനപ്പുറത്ത് കേരളമെന്ന സംസ്ഥാനം പ്രധാനമാണ്. അത് മറന്നുപോകരുതെന്നും ഗോവിന്ദൻ പറഞ്ഞു.

കൊല്ലം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ഗോവിന്ദൻ. മൂന്നാം തവണയും അധികാരത്തിൽ വരികയെന്നത് പ്രധാനമാണ്. ഇന്ത്യയിൽ ഒരേയൊരു ഇടതുപക്ഷ സർക്കാരേയുള്ളൂ, അതാണ് രാജ്യത്തെ തീവ്ര ഹിന്ദുത്വത്തിനുള്ള ബദൽ. ഒരു ബദലായി മൂന്നാം വട്ടവും അധികാരത്തിൽ വരികയെന്നത് പാർട്ടിയെയും ജനങ്ങളെയും സംബന്ധിച്ച് പ്രധാനമാണ്.
ലീഗിപ്പോൾ മതവാദികളുടെ തടങ്കലിലാണ്. എല്ലാം നിയന്ത്രിക്കുന്നത് മുസ്ലിംങ്ങൾക്കിടയിലെ ന്യൂനപക്ഷമായ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമാണ്. ഇവർക്ക് കോൺഗ്രസ് വാഴ്ത്തുപാട്ട് നടത്തുന്നു. അതേസമയം ആർ.എസ്.എസ് ചങ്ങാത്തവും. എങ്ങിനെയെങ്കിലും കേരളത്തിലെ ഇടതുപക്ഷ മുന്നേറ്റം തടയുകയെന്ന ലക്ഷ്യത്തിലേക്ക് ഇവർപോകുമ്പോൾ പാർട്ടി അണികളും നേതാക്കളും ചെറുക്കാൻ മുന്നോട്ട് വരണം. എം.വി.ഗോവിന്ദൻ പറഞ്ഞു.

പരിഗണന ജില്ലാ അടിസ്ഥാനത്തിലല്ല

പാർട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളെ തിരഞ്ഞെടുത്ത കാര്യത്തിൽ വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങളുണ്ടായപ്പോൾ ജില്ലാ അടിസ്ഥാനത്തിലല്ല പരിഗണനയെന്ന് എം.വി. ഗോവിന്ദൻ. തിരുവനന്തപുരത്തിന് പ്രാതിനിദ്ധ്യമില്ലേയെന്ന ചോദ്യത്തിനായിരുന്നു മറുപടി. പി. ജയരാജനെ ഉൾപ്പെടുത്തിയില്ലല്ലോ എന്നതിന് അങ്ങനെ ഒരുപാടാളുകളുണ്ടല്ലോയെന്നും മറുപടി. സൂസൻ കോടിയെ തത്കാലം മാറ്റി നിറുത്തിയത് തന്നെയെന്നും കരുനാഗപ്പള്ളിയിലെ പ്രശ്‌നമാണ് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. കരുനാഗപ്പള്ളിയിൽ നിന്ന് ഒരാളെയും ഒരു കമ്മിറ്റിയിലും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA