
കേന്ദ്ര അറ്റോമിക് എനർജി വകുപ്പിന്റെ കീഴിലുള്ള ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ & റിസർച്ച് (NISER), യൂണിവേഴ്സിറ്റി ഓഫ് മുംബയിലെ ഡിപ്പാർട്ടമെന്റ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്സലൻസ് എന്നീ സ്ഥാപനങ്ങളിൽ പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടെ പഠിക്കാനുള്ള നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റിന് (NEST) ഇപ്പോൾ അപേക്ഷിക്കാം.അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം ഇവിടെയുണ്ട്.പ്ലസ് വൺ,പ്ലസ് ടു സയൻസ് സ്ട്രീം 60 ശതമാനം മാർക്കോടെ ജയിച്ചവർക്ക് നെസ്റ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.കമ്പ്യൂട്ടർ അധിഷ്ഠിത ഒബ്ജക്റ്റീവ്- മൾട്ടിപ്പിൾ ചോയ്‌സ് ടൈപ്പ് പരീക്ഷ ജൂൺ 22 നു നടക്കും.ബയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ നിന്നായി നാലു സെക്ഷനിൽനിന്നായി 20 വീതം ചോദ്യങ്ങളുണ്ടാകും.ശരിയുത്തരത്തിനു മൂന്ന് മാർക്ക് ലഭിക്കും. തെറ്റായ ഉത്തരത്തിനു ഒരു മാർക്ക് വീതം മാർക്ക് നഷ്ടപ്പെടും. നാലു സെക്ഷനുകളിൽ നിന്നും മികച്ച സ്കോർ ലഭിക്കുന്ന മൂന്ന് സെക്ഷനുകളുടെ സ്കോർ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അപേക്ഷ www.nestexam.in വഴി മെയ് 9 വരെ സമർപ്പിക്കാം.അപേക്ഷ ഫീസ് ജനറൽ, ഒ ബി സി വിഭാഗത്തിൽപ്പെട്ടവർക്ക് 1400 രൂപയും, എസ് സി/എസ് ടി/ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് 700 രൂപയുമാണ്.www.niser.ac.in
കോഫി ടേസ്റ്ററാകാൻ
കോഫി ടേസ്റ്ററാകാൻ ആഗ്രഹിക്കുന്നവർക്ക് കോഫി ബോർഡ് നടത്തുന്ന കോഫി ക്വാളിറ്റി മാനേജ്‌മന്റ് ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുണ്ട്.ഒരുവർഷത്തെ പ്രോഗ്രാമാണിത്.ചിക്കമംഗളൂർ, ബംഗളൂർ എന്നിവിടങ്ങളിലായാണ് കോഴ്സ് നടത്തുന്നത്.ജീവ ശാസ്ത്ര, കാർഷിക , ബയോടെക് , ഫുഡ് ടെക്നോളജി ബിരുദധാരികൾക്ക് അപേക്ഷിക്കാം. അക്കാഡമിക് മികവ്,പേർസണൽ ഇന്റർവ്യൂ,സെൻസറി വിലയിരുത്തൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.കോഫി ഇൻഡസ്ട്രി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്‌പോൺസർഷിപ് സീറ്റുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |