SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.11 AM IST

ദേശീയ പാതാ ഹെൽപ്പ് ലൈൻ നവീകരിക്കുന്നു

1

ന്യൂഡൽഹി: യാത്രക്കാർക്ക് വേഗത്തിൽ മികച്ച സഹായം ലഭ്യമാക്കാൻ ദേശീയ പാതാ അതോറിട്ടിയുടെ 1033 എന്ന 24 മണിക്കൂർ ഹെൽപ്പ്‌ലൈൻ നമ്പർ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കുന്നു. വ്യത്യസ്ത ഇന്ത്യൻ ഭാഷകളിലെ കോളുകൾ മനസിലാക്കാനും അപകടങ്ങളുണ്ടായാൽ സ്ഥലം തിരിച്ചറിഞ്ഞ് പെട്ടെന്ന് സഹായം ലഭ്യമാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലൊക്കേഷൻ ട്രാക്കിംഗ്, എമർജൻസി-റെസ്‌പോൺസ് സംവിധാനം തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കും. ആംബുലൻസുകൾ, ക്രെയിനുകൾ, പട്രോളിംഗ് വാഹനങ്ങൾ, ടോൾ പ്ലാസ, ഫാസ്ടാഗ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ ഹെൽപ്പ് ലൈനിൽ സഹായം തേടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONALHIGHWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA