SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

ഗംഗാനദിയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

dd

തിരുവനന്തപുരം: ഗംഗ നദിയിൽ സ്നാനത്തിനിറങ്ങവെ ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി ഡോക്ടറുടെ മൃതശരീരം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ അദ്ദേഹം ഇറങ്ങിയ സ്ഥലത്തുനിന്നും 200 മീറ്റർ താഴോട്ട് മാനസരോവർ ഗാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് ഡോ. മോഹൻകൃഷ്ണനെ നദിയിൽ കാണാതാകുന്നത്. മൃതദേഹം ശിവപൂർ ഗവ. ആശുപത്രിയിലേക്ക് മാറ്രി. ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ മണികർണിക ഘട്ടിൽ സംസ്കരിക്കും. ഒപ്പമുണ്ടായിരുന്ന ഭാര്യ നളിനി കുമാരി, മകൻ അർജുൻ, മരുമകൾ മായ, പേരക്കുട്ടി കാശിനാഥ് എന്നിവർ ചടങ്ങുകൾക്കുശേഷം നാട്ടിലേക്ക് മടങ്ങും. തുടർന്ന് നാട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA