SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

സർക്കാർ ഗ്രാന്റ് വൈകുന്നു: ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ശമ്പളം മുടങ്ങി

p

കൊല്ലം: സർക്കാർ ഗ്രാന്റ് അനുവദിക്കാത്തതിനാൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകർക്കും വലിയൊരു വിഭാഗം അനദ്ധ്യാപകർക്കും കഴിഞ്ഞമാസത്തെ ശമ്പളം ഇതുവരെ ലഭിച്ചില്ല. നേരത്തെയും ശമ്പളം താമസിച്ചിട്ടുണ്ടെങ്കിലും ഇത്രത്തോളം വൈകുന്നത് ഇതാദ്യമാണ്.

ഗ്രാന്റിൽ നിന്നാണ് സർക്കാർ അനുവദിച്ചിട്ടുള്ള തസ്തികകളിലെ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും ശമ്പളം നൽകുന്നത്. അനുവദിച്ച പണത്തിന്റെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും പുതിയ ബില്ലും നൽകുമ്പോൾ ശമ്പള വിതരണത്തിനായി ഏകദേശം 55 ലക്ഷം രൂപ അനുവദിക്കുന്നതാണ് പതിവ്. നേരത്തെ മൂന്ന് മാസത്തെ ശമ്പള ഗ്രാന്റ് ഒരുമിച്ച് നൽകുമായിരുന്നു. കഴിഞ്ഞ ഒരുവർഷമായാണ് മാസംതോറുമാക്കിയത്.

സർക്കാർ അനുവദിച്ചിട്ടുള്ള അദ്ധ്യാപകരും അനദ്ധ്യാപകരും അടക്കം 118 തസ്തികകളിലുള്ളവർക്കാണ് സർക്കാർ ഗ്രാന്റിൽ നിന്ന് ശമ്പളം നൽകുന്നത്. യൂണിവേഴ്സിറ്റി അധികമായി നിയമിച്ചിട്ടുള്ള അനദ്ധ്യാപകർക്ക് തനത് ഫണ്ടിൽ നിന്ന് മാസത്തിന്റെ ആദ്യദിവസങ്ങളിൽ തന്നെ ശമ്പളം നൽകാറുണ്ട്. അംഗീകൃത തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് തനത് ഫണ്ടിൽ നിന്ന് ശമ്പളം നൽകിയാൽ പിന്നീട് തിരികെ ലഭിക്കാത്തതിനാലാണ് സർക്കാർ ഗ്രാന്റിനെ ആശ്രയിക്കുന്നത്.

നാല് മാസമായി ശമ്പളേതര ഗ്രാന്റില്ല

പഠന സാമഗ്രികളുടെ അച്ചടി, പഠനസാമഗ്രി തയ്യാറാക്കുന്നവർക്കുള്ള വേതനം, പ്രാദേശിക പഠന കേന്ദ്രങ്ങളുടെയും ഓഫീസിന്റെയും പ്രവർത്തനച്ചെലവ് തുടങ്ങിയവയ്ക്കായി കഴിഞ്ഞ നാല് മാസമായി ശമ്പളേതര ഗ്രാന്റും ഓപ്പൺ യൂണിവേഴ്സിറ്റിക്ക് അനുവദിക്കുന്നില്ല. കഴിഞ്ഞ ബഡ്ജറ്റിൽ 12 കോടിയാണ് ഗ്രാന്റ് പ്രഖ്യാപിച്ചത്. പിന്നീടത് 9 കോടിയായി വെട്ടിച്ചുരുക്കി.

സർക്കാർ അനുവദിച്ചിട്ടുള്ള തസ്തിക- 118
അസി. പ്രൊഫസർമാർ- 46

ഓഫീസ് ജീവനക്കാർ- 72

അധികമായി നിയോഗിച്ചിട്ടുള്ളവർ- 24

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPEN UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA