SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

കേന്ദ്ര ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ

p

ന്യൂഡൽഹി : ഏകീകൃത പെൻഷൻ പദ്ധതി (യു.പി.എസ്) ഏപ്രിൽ 1 മുതൽ പ്രാബല്യത്തിലാകുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറങ്ങി. ഇതോടെ, ദേശീയ പെൻഷൻ പദ്ധതിയുടെ ( എൻ.പി.എസ്)​ പരിധിയിലുള്ള 23 ലക്ഷത്തിൽപ്പരം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതി ഓപ്ഷനായി സ്വീകരിക്കാൻ സാഹചര്യമൊരുങ്ങി.

കുറഞ്ഞത് 25 വർഷം സർവീസുള്ള ജീവനക്കാർക്കാണ് പ്രയോജനം. ഭാവിയിൽ ചേരുന്നവർക്ക് പദ്ധതി തിരഞ്ഞെടുക്കാം. ഏകീകൃത പെൻഷൻ പദ്ധതി ഓപ്ഷനായി സ്വീകരിക്കാത്തവർക്ക് ദേശീയ പെൻഷൻ പദ്ധതിയാണ് ബാധകം.

സവിശേഷതകൾ

1. റിട്ടയർമെന്റിന് മുൻപത്തെ അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 % മാസ പെൻഷൻ

2. ജീവനക്കാരൻ മരിച്ചാൽ പെൻഷന്റെ 60% കുടുംബ പെൻഷൻ

3. 10 വർഷം സർവീസുള്ളവർക്ക് മിനിമം 10,000 രൂപ മാസപെൻഷൻ. 10 വർഷത്തിൽ താഴെയുള്ളവർക്ക് പെൻഷനില്ല.

4. ജീവനക്കാരുടെ വിഹിതം 10%. സർക്കാർ വിഹിതം 18.5%

5. പെൻഷനൊപ്പം ക്ഷാമാശ്വാസവും .

6. വിരമിക്കുമ്പോൾ ഗ്രാറ്റുവിറ്റിക്കു പുറമെ ലപ്‌സം പേമെന്റ്

പഴയ പെൻഷൻ പദ്ധതി

പുന:സ്ഥാപിക്കണം

ഒരു വിഭാഗം ജീവനക്കാരുടെ സംഘടനകൾ കേന്ദ്ര തീരുമാനത്തിൽ തൃപ്‌തരല്ല. പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്നാണ് ആവശ്യം. 25 വർഷം സർവീസ് പൂർത്തിയാക്കാതെ വി.ആർ.എസ് എടുത്താലും,60 വയസാകുമ്പോൾ മാത്രമേ പെൻഷൻ ലഭ്യമാകൂ. സമാനമായി ജീവനക്കാരൻ മരിച്ചാലും 60 വയസ് ബാധകമാണ്. അതിനു ശേഷമെ കുടുംബപെൻഷൻ അനുവദിക്കൂ. ഇത്തരം കാര്യങ്ങളിൽ ഉൾപ്പെടെ കേന്ദ്രം വ്യക്തത വരുത്തണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു.

ബി​ല്ലി​ൽ​ ​അ​ട​യി​രി​ക്ക​ൽ​ ​:​ ​കേ​ന്ദ്ര​ത്തി​നും​ ​ഗ​വ​ർ​ണ​റു​ടെ​ ​ഓ​ഫീ​സി​നും​ ​വീ​ണ്ടും​ ​നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി​ ​:​ ​നി​യ​മ​സ​ഭ​ ​പാ​സാ​ക്കി​യ​ ​നാ​ലു​ ​ബി​ല്ലു​ക​ളി​ൽ​ ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​തീ​രു​മാ​നം​ ​വൈ​കു​ന്ന​തി​നെ​തി​രെ​ ​കേ​ര​ളം​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​യി​ൽ​ ​വീ​ണ്ടും​ ​നോ​ട്ടീ​സ​യ​യ്ക്കാ​ൻ​ ​ഉ​ത്ത​ര​വി​ട്ട് ​സു​പ്രീം​കോ​ട​തി.​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ ​സെ​ക്ര​ട്ട​റി​ക്കും​ ​കേ​ര​ള​ ​ഗ​വ​ർ​ണ​റു​ടെ​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്കു​മാ​ണ് ​നോ​ട്ടീ​സ്.​ 2024​ ​ജൂ​ലാ​യി​ൽ​ ​ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും​ ​ഇ​തു​വ​രെ​യും​ ​പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ​കേ​ര​ളം​ ​ഇ​ന്ന​ലെ​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​തു​ട​ർ​ന്നാ​ണ് ​ചീ​ഫ് ​ജ​സ്റ്റി​സ് ​സ​ഞ്ജീ​വ് ​ഖ​ന്ന​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ബെ​ഞ്ചി​ന്റെ​ ​ന​ട​പ​ടി.​ ​മാ​ർ​ച്ച് 25​ന് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.

ബി​ല്ലു​ക​ൾ​ ​രാ​ഷ്‌​ട്ര​പ​തി​ക്ക് ​അ​യ​ച്ച​ ​മു​ൻ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ന്റെ​ ​ന​ട​പ​ടി​യെ​യും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഹ​ർ​ജി​യി​ൽ​ ​ചോ​ദ്യം​ചെ​യ്‌​തി​രു​ന്നു.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​വി.​ ​വേ​ണു,​​​ ​പേ​​​രാ​​​മ്പ്ര​​​യി​​​​​ലെ​​​ ​സി​​​​.​പി​​​​.​എം​​​ ​എം​​.​എ​​​ൽ​​.​എ​​​ ​ടി.​പി.​ ​രാ​മ​കൃ​ഷ്‌​ണ​ൻ​ ​എ​ന്നി​വ​രാ​ണ് ​ഹ​ർ​ജി​ക്കാ​ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA