SignIn
Kerala Kaumudi Online
Friday, 23 October 2026 3.55 PM IST

പൊതുജനം മാർക്കിടും പൊലീസ് കുടുങ്ങും ; ക്യു.ആർ. കോഡ് വഴി മാർക്ക് , എല്ലാ സ്റ്റേഷനിലും സൗകര്യം

READ ENGLISH VERSION

police

 റേറ്റിംഗ് കിട്ടാത്തവർക്കെതിരെ ഉടൻ നടപടി

തിരുവനന്തപുരം: നന്നാവാത്ത പൊലീസിനെ ജനത്തെ വിട്ട് ശരിയാക്കാൻ സർക്കാർ. പൊലീസിന്റെ പെരുമാറ്റവും കാര്യക്ഷമതയും വിലയിരുത്തി മാർക്കിടാം. പാസ് മാർക്ക് കിട്ടാത്തവർക്കെതിരെ കൈയോടെ നടപടി വരും. പുതിയ സംവിധാനം മുഖ്യമന്ത്രി പിണറായിവിജയൻ ഇന്ന് ഉദ്ഘാടനംചെയ്യും.

എല്ലാ സ്റ്റേഷനിലും പ്രധാന പൊലീസ് ഓഫീസുകളിലും മാർക്കിടാനുള്ള ക്യു.ആർ കോഡ് പതിക്കും. മൊബൈലിൽ സ്കാൻ ചെയ്താണ് മാർക്കിടേണ്ടത്. മികച്ചത്, നല്ലത്, ശരാശരി, മോശം, തീരെമോശം എന്നിങ്ങനെ റേറ്റിംഗ്. പരാതി സ്വീകരിക്കാതിരിക്കുക, അന്വേഷണം ഉഴപ്പുക, അനാവശ്യ കാലതാമസം വരുത്തുക എന്നിവയും ഇതിലൂടെ അറിയിക്കാം. ജില്ലാ പൊലീസ് മേധാവിക്കായിരിക്കും മാർക്കും പരാതിയും ലഭിക്കുക.

ജനത്തിനുമേൽ കൈത്തരിപ്പ് തീർക്കുകയും കാശുവാങ്ങി കേസൊതുക്കുകയും ചെയ്യുന്നവരെ നന്നാക്കാനുള്ള അറ്റകൈ പ്രയോഗമാണിത്. സൈബർ വിഭാഗമാണ് മാർക്കിടൽ സംവിധാനം സജ്ജമാക്കിയത്. ജനങ്ങൾക്ക് നേരിട്ടെത്താതെ പൊലീസിനെതിരേ പരാതിപ്പെടാമെന്ന മെച്ചവുമുണ്ട്.

പൊൽ-ആപ്പ്, തുണ എന്നിവയുമായി സംയോജിപ്പിച്ചാണ് സംവിധാനം. ജനങ്ങൾ നൽകുന്ന റേറ്റിംഗും പരാതികളും ഇവയിൽ രേഖപ്പെടുത്തും. ജില്ലാ മേധാവിമാർ നേരിട്ട് പരിശോധിക്കുന്നതിനാൽ ക്രമക്കേടിനുള്ള സാദ്ധ്യത കുറവാണ്.

മോശം പെരുമാറ്റം, പരാതി ഒതുക്കൽ എന്നിവയ്ക്ക് താക്കീത്, സ്ഥലം മാറ്റം, സസ്പെൻഷൻ നടപടിയുണ്ടാകും. അന്വേഷണത്തിൽ മനപ്പൂർവം വീഴ്ചയെന്നു തെളിഞ്ഞാൽ പുറത്താക്കലിൽ വരെ കാര്യങ്ങളെത്തും.

മാന്യ പെരുമാറ്റം

ഔദാര്യമല്ല

 പൊലീസ് ആക്ടിലെ സെക്ഷൻ-29(1) പ്രകാരം ജനങ്ങളോട് മര്യാദ, ഔചിത്യം,സഹാനുഭൂതി എന്നിവയോടെ പെരുമാറണം

 സെക്ഷൻ-86(1)(സി) പ്രകാരം പെരുമാറ്റ ദൂഷ്യം കൊണ്ട് അയോഗ്യനായാൽ പൊലീസുദ്യോഗസ്ഥനായി തുടരാനാവില്ല

 സെക്ഷൻ-86(3)പ്രകാരം അക്രമോത്സുകത, അസന്മാർഗികത എന്നിവയയ്ക്ക് നടപടി നേരിട്ടവരെ പിരിച്ചുവിടാം

നല്ലവഴിക്കുള്ള

ഗവ. നിർദ്ദേശം

1 മാന്യമായേ പെരുമാറാവൂ

2 ബലപ്രയോഗം പാടില്ല

3 പക്ഷപാതം കാട്ടരുത്

4 പരാതികൾ തള്ളരുത്

5 സ്ത്രീസുരക്ഷയ്ക്ക് മുൻഗണന

108

പൊലീസുകാരെ 2016 മുതൽ 2024മേയ് വരെ പിരിച്ചുവിട്ടു. ക്രിമിനൽകേസിലെ പ്രതികളാണിവർ

പൊലീസിന്റെ തെറ്റായ പ്രവൃത്തികൾ ന്യായീകരിക്കില്ല. കർശന നടപടിയുണ്ടാവും

-മുഖ്യമന്ത്രി പിണറായി വിജയൻ

(ഫെബ്രു. 12ന് നിയമസഭയിൽ പറഞ്ഞത്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA