SignIn
Kerala Kaumudi Online
Saturday, 05 September 2026 1.41 AM IST

തൃശൂർ പൂരം പ്രദർശനത്തിന്റെ കണക്ക് പരിശോധിക്കും

കൊച്ചി: തൃശൂർ പൂരം പ്രദർശനത്തിന്റെ കണക്കുകൾ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർക്ക് മുന്നിൽ ഹാജരാക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. 2023 മുതൽ 2026 വരെയുള്ള കണക്കുകൾ സമഗ്രമായി ഓഡിറ്റ് ചെയ്യുന്നതിനായി ബന്ധപ്പെട്ട രേഖകൾ 10ന് മുമ്പ് ഹാജരാക്കണം. ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചിന്റേതാണ് ഉത്തരവ്. 2022ലെ ഓഡിറ്റ് പൂർത്തിയായെങ്കിലും തുടർന്നുള്ള വർഷങ്ങളിലെ രേഖകൾ ലഭ്യമായിട്ടില്ലെന്ന് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ കെ. മനോജ്കുമാർ കോടതിയെ അറിയിച്ചിരുന്നു. വിഷയം 17ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POORAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA