
തിരുവനന്തപുരം: ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റായി എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റും ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ അംഗവുമായ ഡി.പ്രേംരാജിനെ ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർവെള്ളാപ്പള്ളി നിയമിച്ചു.
കഴിഞ്ഞദിവസം കൈതമുക്ക് യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രേംരാജ് ചുമതലയേറ്റെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് തമ്പി മേട്ടുത്തറ,സംസ്ഥാന ജനറൽ സെക്രട്ടറി നെടുമങ്ങാട് രാജേഷ്, സംസ്ഥാന നേതാക്കളായ ആലുവിള അജിത്ത്, മലയിൻകീഴ് രാജേഷ്, അഡ്വ.പ്രദീപ് കുറുന്തളി, മുൻ ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രൻ, ജില്ല ജനറൽ സെക്രട്ടറി അഡ്വ.വേണു കാരണവർ,ജില്ലാ ഭാരവാഹികളായ കല്ലമ്പള്ളി അജി,ശ്രീകുമാർ,ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ഉഷ ശിശുപാലൻ, ബി.ഡി.വൈ.എസ് സംസ്ഥാന പ്രസിഡന്റ് രാജേഷ് കോഴഞ്ചേരി,ബി.ഡി.വൈ.എസ് ജില്ലാ ചെയർമാൻ മുകേഷ് മണ്ണന്തല തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |