SignIn
Kerala Kaumudi Online
Saturday, 24 October 2026 11.53 AM IST

നവരാത്രി, സംസ്ഥാനത്ത് ഇന്ന് പൊതുഅവധി

public-holiday

 ബാങ്കിനും ബാധകം

പി.എസ്.സി പരീക്ഷ മാറ്റി

തിരുവനന്തപുരം: ദുർഗാഷ്ടമി ദിനമായ ഇന്ന് സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കുമുൾപ്പെടെ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു.

ഇന്ന് പി.എസ്.സി നടത്താനിരുന്ന അഭിമുഖം, കായികക്ഷമതാ പരീക്ഷകൾ, നിയമന പരിശോധന, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ഡിജിറ്റൽ ഫോട്ടോഗ്രാഫർ തസ്തികയിലേക്ക് ഇന്ന് നിശ്ചയിച്ച പരീക്ഷ നവംബർ 18ന് നടത്തും.

അറ്റസ്റ്റേഷൻ ഇല്ല

നോർക്ക സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററുകളിൽ ഇന്ന് (തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്) അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല. ഇന്നത്തെ തീയതി ലഭിച്ചവർക്ക് അടുത്ത പ്രവൃത്തിദിനങ്ങളിൽ ഹാജരാകാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PUBLIC HOLIDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA