SignIn
Kerala Kaumudi Online
Saturday, 24 October 2026 1.40 AM IST

മുൻഗണനാ കാർഡ് അരലക്ഷം പേർക്കു കൂടി സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

p

തിരുവനന്തപുരം: അര ലക്ഷം പേർക്കുള്ള മുൻഗണനാ റേഷൻകാർഡുകൾ വിതരണത്തിന് തയ്യാറായി. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കൈവശമുള്ളതും പരിശോധനയിലൂടെ അനർഹരുടെ കെെയിൽ നിന്നും ലഭിച്ചതുമാണ് 50000 മുൻഗണനാ റേഷൻകാർഡുകൾ. മസ്റ്ററിംഗ് പൂർത്തിയാകുന്നതോടെ അരലക്ഷം പേർക്കു കൂടി കാർഡ് നൽകാൻ കഴിയും. ഇതു സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനാകും. മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയാകും. മുൻഗണനേതര റേഷൻകാർഡുകൾ തരംമാറ്റുന്നതിന് 75563 അപേക്ഷ ലഭിച്ചു. 30 മാർക്കിന് മുകളിൽ ലഭ്യമായ 63861 അപേക്ഷകരിൽ ആദ്യ 50,000 പേർക്കാണ് ഇപ്പോൾ മുൻഗണനാ കാർഡുകൾ നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA