SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.38 AM IST

നെല്ല് സംഭരണം: മില്ലുടമകളുമായി ധാരണയെന്ന് മന്ത്രി

1

കൊച്ചി: 2026- 27 സീസണിലെ സപ്ലൈകോ നെല്ല് സംഭരണം സംബന്ധിച്ച് മില്ലുടമകളുമായി ധാരണയായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് മില്ലുടമ സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണിത്. 2022 –23ലെ ഒ.ടി.ആർ (ഔട്ട് ടേൺ റേഷ്യോ) അനുപാത വ്യത്യാസമായ 63 കോടി രൂപ സംബന്ധിച്ച്‌ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പ്രോസസിംഗ് ചാർജ് വർദ്ധന പരിഗണിക്കും. ഉറപ്പുകൾ അംഗീകരിച്ച്‌ നെല്ല്‌ സംഭരിക്കാൻ മില്ലുടമകൾ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ചർച്ചയിൽ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി.എം., നെല്ല് സംഭരണ വിഭാഗം മാനേജർ സീനു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA