SignIn
Kerala Kaumudi Online
Saturday, 23 May 2026 2.10 AM IST

വയനാട് ടൗൺഷിപ്പ്: മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു

wayanad-landslides

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് പദ്ധതി പൂർത്തീകരണവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു. കൃഷിമന്ത്രി ടി. സിദ്ദിഖ് ആണ് ഉപസമിതി കൺവീനർ. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി എന്നിവരാണ് മറ്റംഗങ്ങൾ. 27ന് ഉപസമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ഉന്നതതലയോഗംചേരും. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഊരാളുങ്കൽ കിഫ്‌കോൺ പ്രതിനിധികളും പങ്കെടുക്കും. മഴ ആരംഭിക്കുന്ന സാഹചര്യത്തിൽ ടൗൺഷിപ്പ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. പുനരധിവാസത്തിനുള്ള ദുരന്തബാധിതരുടെ ലിസ്റ്റ്‌പോലും ഇതുവരെ പൂർത്തിയായിട്ടില്ല. ആദ്യഘട്ടത്തിൽരേഖകളും താക്കോലും കൈമാറിയ 178 കുടുംബങ്ങൾ ടൗൺഷിപ്പിൽ താമസം തുടങ്ങിയിട്ടില്ല. രണ്ടാംഘട്ടത്തിലെ വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും അതിവേഗം പൂർത്തിയാക്കേണ്ടതുണ്ട്. യോഗത്തിനുശേഷം ദുരന്തബാധിതരുടെ പ്രശ്നങ്ങൾ കേൾക്കാൻ പ്രത്യേക അദാലത്ത് സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA