SignIn
Kerala Kaumudi Online
Friday, 05 June 2026 1.25 AM IST

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് ജൂൺ 8ന് 

plus-one-seat-

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ജൂൺ 8ന് പ്രസിദ്ധീകരിക്കും. ജൂൺ 15നാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. ജൂലായ് ഒന്നിന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കും. ജൂലായ് രണ്ടു മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ജൂലായ് 13 മുതൽ ഓഗസ്റ്റ് 5 വരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് അഞ്ചിനുതന്നെ പ്ലസ് വൺ പ്രവേശന നടപടികൾ അവസാനിപ്പിക്കും. സ്‌പോർട്സ് ക്വാട്ട പ്രവേശനത്തിന് ജൂൺ 10 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. 18നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA