
ശബരിമല: സ്വർണക്കൊള്ളക്കേസിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ഇളക്കിയെടുത്ത് പരിശോധന നടത്തിയ ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും തിരികെ സ്ഥാപിച്ചു. ഇന്നലെ ഉച്ചപൂജ കഴിഞ്ഞ് നട അടച്ചശേഷമാണ് തിരികെ സ്ഥാപിച്ചത്. 14ന് വൈകിട്ട് 6.15നാണ് ശ്രീകോവിലിന്റെ കട്ടിളപ്പടിക്ക് മുകളിലുള്ള ലക്ഷ്മീരൂപം കൊത്തിയ സ്വർണം പതിപ്പിച്ച ആർച്ച് രൂപത്തിലുള്ള പ്രഭാമണ്ഡലവും ശ്രീകോവിലിന്റെ വടക്കുഭാഗത്തുള്ള കട്ടിളപ്പാളികളും ദേവസ്വം തിരുവാഭരണ കമ്മിഷണർ ആർ.റെജിലാലിന്റെ സാന്നിദ്ധ്യത്തിൽ ഇളക്കിയെടുത്തത്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിന് സമീപത്തെ മുറിയിലെത്തിച്ചായിരുന്നു പരിശോധന. നഷ്ടപ്പെട്ട സ്വർണത്തിന്റെ തൂക്കം തിട്ടപ്പെടുത്താനായിരുന്നു ഇത്. കർപ്പൂരത്തിന്റെ പുകയടിച്ച് കറുത്തിരുന്ന പ്രഭാമണ്ഡലത്തിന്റെ തൂക്കവും ഉപരിതല പരിശോധനയും നടത്തിയശേഷം സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണന്റെ നിർദ്ദേശപ്രകാരം തുടച്ച് മിനുസമാക്കിയാണ് തിരികെ സ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |