
യൂറോപ്പിലെ മികച്ച സ്‌കോളർഷിപ് പ്രോഗ്രാമായ എറാസ്മസ് മുണ്ടസ് സ്‌കോളർഷിപ് & ഫെലോഷിപ് പ്രോഗ്രാമിലൂടെ യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ ഡ്യൂവൽ മാസ്റ്റേഴ്‌സ് പ്രോഗ്രാം ചെയ്യാം. നാലു സെമസ്റ്റർ പ്രോഗ്രാം നാലു രാജ്യങ്ങളിലായി ചെയ്യാനാവും. ബിരുദം പൂർത്തിയാക്കിയവർക്കോ, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കോ അപേക്ഷിക്കാം. ഇംഗ്ലീഷ് പ്രാവീണ്യം അത്യന്താപേക്ഷിതമാണ്. അപേക്ഷിക്കുന്ന രാജ്യങ്ങളിൽ അപേക്ഷകൻ കഴിഞ്ഞ അഞ്ചു വർഷത്തിൽ ഒരുവർഷത്തിൽ കൂടുതൽ താമസിച്ചിരിക്കരുത്.
അപേക്ഷയോടൊപ്പം മോട്ടിവേഷൻ ലെറ്റർ, സിവി, പാസ്സ്‌പോർട്ടിന്റേയും സർട്ടിഫിക്കറ്റുകളുടെയും പകർപ്പ്, മൂന്നു റഫറൻസ് കത്തുകൾ, തൊഴിൽ / എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ഐ.ഇ.എൽ.ടി.എസ് സ്‌കോർ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. ട്യൂഷൻ ഫീസ്, യാത്രച്ചെലവ്, ജീവിതച്ചെലവുകൾ തുടങ്ങി എല്ലാം സ്‌കോളർഷിപ്പിലൂടെ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. www.erasmus-plus.ec.europa.eu
ബയോടെക്‌നോളജി എലിജിബിലിറ്റി ടെസ്റ്റ് 2025
നാഷണൽ ടെസ്റ്റിംഗ് ഏജൻസി BET -2025 ബയോടെക്‌നോളജി എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. മികച്ച സ്‌കോർ ലഭിക്കുന്നവർക്ക് ഫെലോഷിപ്പോടെ രാജ്യത്തെ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഡോക്ടറൽ പ്രോഗ്രാമിന് അഡ്മിഷൻ ലഭിക്കും. മാർച്ച് 28 വരെ അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. മൂന്ന് മണിക്കൂറാണ് പരീക്ഷ സമയം. മൾട്ടിപ്പിൾ ചോയ്‌സ് ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. മേയ് 13 നാണു പരീക്ഷ. 60 ശതമാനം മാർക്കോടെ ബി.ഇ, ബി.ടെക്, എം.ബി.ബി.എസ്, എം.എസ്‌സി, എം.വി.എസ്‌സി, എം.ടെക്, എംഫാം ഇൻ ബയോളജിക്കൽ സയൻസ്/അനുബന്ധ വിഷയങ്ങളിൽ പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 28. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ചു വർഷം പ്രായപരിധിയിൽ ഇളവുണ്ട്.
പരീക്ഷയിൽ രണ്ടു സെക്ഷനുകളിലായി ചോദ്യങ്ങളുണ്ടാകും. സെക്ഷൻ എ-യിൽ ജനറൽ സയൻസ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, അഭിരുചി, അനലിറ്റിക്കൽ, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ജനറൽ ബയോടെക്‌നോളജി എന്നിവയിൽ നിന്ന് 50 ചോദ്യങ്ങളുണ്ടാകും. സെക്ഷൻ ബി-യിൽ സിലബസ് അനുസരിച്ചു ബയോടെക്‌നോളജിയിൽ നിന്ന് 150 ചോദ്യങ്ങളുണ്ടാകും. ഓരോ സെക്ഷനിൽ നിന്നും 50 വീതം ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. ആകെ 300 മാർക്ക്. www.dbtbet2025.ntaonline.in, www.nta.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |