SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

പരീക്ഷ ടൈംടേബിൾ പുനഃക്രമീകരിക്കും

p

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട്‌, ഒമ്പത്‌ ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുനഃക്രമീകരിക്കും. എസ്‌.എസ്‌.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക്‌ സ്‌ക്രൈബ്‌ (സഹായി) ആയുള്ള കുട്ടികളുടെ ബുദ്ധിമുട്ട്‌ പരിഗണിച്ചാണ്‌ വിദ്യാഭ്യാസ ഗുണമേന്മ സമിതി (ക്യു.ഐ.പി) യോഗത്തിൽ തീരുമാനം. എട്ട്‌, ഒമ്പത്‌ ക്ലാസുകളിലെ 6, 10, 27 ദിവസങ്ങളിലെ പരീക്ഷ യഥാക്രമം 7,28,31 ദിവസങ്ങളിൽ നടത്തും. എസ്‌.എസ്‌.എൽ.സി, പ്ലസ്‌ ടു പരീക്ഷകളിൽ സ്‌ക്രൈബ്‌ ആകുന്നത്‌ എട്ട്‌, ഒമ്പത്‌ ക്ലാസുകളിലെ കുട്ടികളാണ്‌.

ഗ​ൾ​ഫി​ലെ​ ​സി.​ബി.​എ​സ്.​ഇ​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി

ന്യൂ​ഡ​ൽ​ഹി​:​ ​സം​ഘ​ർ​ഷ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ബ​ഹ്‌​റൈ​ൻ,​ ​ഇ​റാ​ൻ,​ ​കു​വൈ​റ്റ്,​ ​ഒ​മാ​ൻ,​ ​ഖ​ത്ത​ർ,​ ​സൗ​ദി​ ​അ​റേ​ബ്യ,​ ​യു.​എ.​ഇ​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​മാ​ർ​ച്ച് 5​ന് ​ന​ട​ത്താ​നി​രു​ന്ന​ ​സി.​ബി.​എ​സ്.​ഇ​ 10,​ 12​ ​ബോ​ർ​ഡ് ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി.​ ​മാ​ർ​ച്ച് 7​ ​മു​ത​ൽ​ ​ന​ട​ക്കു​ന്ന​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​കാ​ര്യം​ 5​ന് ​തീ​രു​മാ​നി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രീ​ക്ഷാ​ ​വി​വ​ര​ങ്ങ​ൾ​ക്കാ​യി​ ​സ്‌​കൂ​ളു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ടാ​നും​ ​ഔ​ദ്യോ​ഗി​ക​ ​അ​റി​യി​പ്പു​ക​ൾ​ ​ശ്ര​ദ്ധി​ക്കാ​നും​ ​സി.​ബി.​എ​സ്.​ഇ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SCRIBE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA