SignIn
Kerala Kaumudi Online
Friday, 23 October 2026 3.54 PM IST

എസ്.എഫ്.ഐ സമ്മേളനത്തിൽ പി.എം.ആർഷോയ്ക്ക് വിമർശനം

p

തിരുവനന്തപുരം:എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്ക്കെതിരെ രൂക്ഷ വിമർശനം.ആർഷോ സംഘടനാ തലത്തിൽ പല തവണ വീഴ്ച വരുത്തി.എസ്.എഫ്.ഐയെ പല സമയത്തും പ്രതിസന്ധിയിലാക്കിയെന്നും സമ്മേളനത്തിൽ കണ്ണൂർ,കോഴിക്കോട് പ്രതിനിധികൾ ആരോപിച്ചു..

യൂണിവേഴ്സിറ്റി കോളേജിൽ പാർട്ടി ജില്ലാ കമ്മിറ്റി പിരിച്ചു വിട്ട എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പാർട്ടിയെ വെല്ലുവിളിച്ച് പുനർ പ്രവർത്തനം നടത്തിയത് ശരിയായില്ല.നൂല് പൊട്ടിയ പട്ടം പോലെയാണ് യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റിന്റെ അവസ്ഥയെന്നും കണ്ണൂരിലെ പ്രതിനിധികൾ പറഞ്ഞു..എന്നാൽ യൂണിറ്റ് പിരിച്ചുവിടാൻ പാർട്ടി ജില്ലാ കമ്മിറ്റിക്കാ എന്ത് അധികാരമെന്ന് കോഴിക്കോട് നിന്നുള്ള പ്രതിനിധികൾ ചോദിച്ചു.സംസ്ഥാന സെക്രട്ടറി പി എം ആർഷോ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലും അഖിലേന്ത്യ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിന്മേലുമാണ് ഇന്നലെ ചർച്ച നടത്തിയത്.

സ്വകാര്യ സർവ്വകലാശാല

നീക്കം വേണ്ടായിരുന്നു

സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാല ആംഭിക്കുന്നതിനെതിരെയും വിമർശനം ഉയർന്നു.എസ്.എഫ്.ഐ ഇതിനെതിരെ നിരവധി സമര പരമ്പങ്ങൾ നടത്തിയിട്ടുണ്ട്.ഈ നീക്കം സർക്കാർ ഉപേക്ഷിക്കേണ്ടിയിരുന്നു.റാഗിംഗിനെതിരെ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും കൃത്യമായ ഇടപെടലുകൾ നടത്തണമെന്നും ആവശ്യമുയർന്നു.

കേരള വി.സിയെ

പുറത്താക്കണം

കേരള സർവകലാശാല വി.സിക്കെതിരെ എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ പ്രമേയം.തിരഞ്ഞെടുപ്പ് പൂർത്തിയായി അഞ്ച് മാസം പിന്നിട്ടും സർവകലാശാല യൂണിയനെ സത്യപ്രതിജ്ഞ ചെയ്ത് പ്രവർത്തിക്കാൻ അനുവദിക്കാത്ത വി.സിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമണ്.എസ്.എഫ്.ഐ നേടിയ വിജയത്തെ അംഗീകരിക്കാൻ സാധിക്കാത്ത സംഘപരിവാർ രാഷ്ട്രിയവും മനസ്സുമാണ് വൈസ് ചാൻസിലറുടെ നിലപാടിൽ പ്രതിഫലിക്കുന്നത്.
ആരോഗ്യ സർവകലാശാലയുടെ കൂടി വൈസ് ചാൻസലറായ മോഹനൻ കുന്നുമ്മൽ 'കേരള'യിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമാണ് എത്തുന്നത്. സെനറ്റ് സിൻഡിക്കേറ്റ് യോഗങ്ങൾ വിളിച്ചു ചേർക്കാൻ പോലും വി.സി. തയ്യാറാകുന്നില്ല. ഡിഗ്രി സർട്ടിഫിക്കേറ്റുകൾ ഉൾപ്പെടെ നൽകാൻ സാധിക്കാത്ത സ്ഥിതിയിലാണ് വൈസ് ചാൻസലറെ പുറത്താക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനം ഇന്ന് സമാപിക്കും.ഇന്ന് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കും.സംസ്ഥാന പ്രസിഡന്റ് അനുശ്രീ തുടർന്നേക്കും. സെക്രട്ടറി പി.എം ആർഷോയെ മാറ്റിയേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA