
നോർത്ത് അമേരിക്ക: ശ്രീനാരായണഗുരുദേവന്റെ മഹാസമാധി ദിനാചരണം ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക ആശ്രമത്തിലെ ധ്യാന ഹാളിൽ 21ന് നടക്കും. അഖണ്ഡ നാമജപ യജ്ഞം, സമൂഹ അർച്ചന, സമ്മേളനം, പ്രസാദ വിതരണം എന്നിവയുണ്ടാകും. ആശ്രമം പ്രസിഡന്റ് ഡോ. ശിവദാസൻ മാധവൻ ചാന്നാർ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ഗുരുദേവന്റെ മഹാസമാധിയുടെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ശതാബ്ദി പരിപാടികൾക്ക് സ്വാമി ഗുരുപ്രസാദ് തുടക്കം കുറിക്കും. ആശ്രമം വൈസ് പ്രസിഡന്റ് മനോജ് കുട്ടപ്പൻ, ട്രഷറർ ശ്രീനി പൊന്നച്ചൻ, ജോയിന്റ് സെക്രട്ടറി സാജൻ നടരാജൻ, ബോർഡ് അംഗങ്ങളായ ശ്രീനിവാസൻ,രത്നമ്മ ഗോപിനാഥൻ,അഷ്റഫ്, കോഓർഡിനേറ്റർ പ്രസന്ന ബാബു തുടങ്ങിയവർ സംസാരിക്കും. ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ സ്വാഗതവും വൈസ് പ്രസിഡന്റ് അനിൽകുമാർ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |