SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 AM IST

സോണിയയ്‌ക്കും രാഹുലിനും നോട്ടീസ്

a

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും നോട്ടീസ് അയച്ച് ഡൽഹി റൗസ് അവന്യു കോടതി. കേസ് 8ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷൻ സാം പിത്രോദ,രാജീവ് ഗാന്ധി ഫൗണ്ടേഷൻ ട്രസ്റ്റി സുമൻ ദുബെ തുടങ്ങിയവ‌രും പ്രതികളായ കേസിൽ ഏപ്രിൽ 9ന് ഇ.ഡി കുറ്റപത്രം സമർപ്പിച്ചതിന്റെ തുടർച്ചയായാണിത്. ഏപ്രിൽ 25ന് നോട്ടീസ് അയയ്‌ക്കണമെന്ന ഇ.ഡി ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. കുറ്റപത്രത്തിൽ പറയുന്ന ചില രേഖകൾ ഇ.ഡി സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ സ്‌പെഷ്യൽ ജഡ്‌ജി വിശാൽ ഗോഗ്‌നെ പ്രതികളുടെ ഭാഗം കേൾക്കണമെന്നും പറഞ്ഞിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വിവിധ വകുപ്പുകളാണ് നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONIYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA