SignIn
Kerala Kaumudi Online
Friday, 23 October 2026 3.55 PM IST

 സെൻസർ ബോർഡിൽ പ്രതിനിധിവേണം കുട്ടികളെ വഴിതെറ്റിക്കുന്ന സിനിമ നിയന്ത്രിക്കണം

READ ENGLISH VERSION
p

തിരുവനന്തപുരം: സെൻസർ ബോ‌ർഡിൽ തങ്ങളുടെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സർക്കാരിന് ശുപാർശ നൽകാനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്.

ക്രൂരകൃത്യങ്ങൾ നിസ്സാരമായി അവതരിപ്പിക്കുന്ന സിനിമാരംഗങ്ങൾ കുട്ടികളിൽ അക്രമവാസനയും ക്രൂരമനോഭാവവും ലഹരിയോട് ആസക്തിയും വളർത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇത്തരം സിനിമകൾ അധമപ്രവൃത്തികൾ അനുകരിക്കാവുന്നതാണെന്ന ധാരണ പകരുന്നതായും വകുപ്പ് വിലയിരുത്തുന്നു.

ശുപ‍ാർശകളടങ്ങിയ റിപ്പോർട്ട് എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞാലുടൻ സർക്കാരിന് സമർപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് കേരളകൗമുദിയോട് പറഞ്ഞു.

റാഗിംഗ് പോലുള്ള കുറ്രകൃത്യങ്ങൾ സ്കൂൾകുട്ടികളെ സ്വാധീനിക്കുന്നതിന് പിന്നിലും സിനിമകൾ,​ റീൽസ്,​ സോഷ്യൽമീ‌ഡിയ എന്നിവയുടെ സ്വാധീനമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്കൂൾതലത്തിലെ ബോധവത്കരണം കൊണ്ടുമാത്രം പ്രയോജനമുണ്ടാവില്ല.

കുട്ടികളുടെ ദുർബല മാനസികാവസ്ഥ പരിഗണിക്കാതെ പടച്ചുവിടുന്ന പല സിനിമകളും ഭാവിതലമുറയെ അക്രമവാസനയുള്ളവരാക്കി മാറ്റും. ഓൺലൈൻ സെൻസറിംഗ് ഇല്ലാത്തത് കുട്ടികളുടെ ഭാവിക്ക് ഭീഷണിയാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പറഞ്ഞു.

ഇത് സംബന്ധിച്ച് വിദഗ്ദ്ധർ,​ കൗൺസിലർമാർ എന്നിവരുമായി നടത്തിയ കൂടിയാലോചനയിലാണ് സെൻസർ ബോ‌ർഡിൽ പ്രതിനിധിയെ ഉൾപ്പെടുത്തുന്നതിന് ശുപാർശ നൽകാൻ വകുപ്പ് തീരുമാനിച്ചത്.

.........................

മികച്ച തീരുമാനമാണിത്. കുട്ടികളെയും കൗമാര മനസുകളെയും ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന മാദ്ധ്യമമാണ് സിനിമ. കുട്ടികൾ ലഹരി, അക്രമസ്വഭാവം എന്നിവയിലേക്ക് വേഗത്തിൽ വഴുതിവീഴാൻ സാദ്ധ്യതയുണ്ട്. അതിനാൽ അവരെ ദോഷകരമായി ബാധിക്കുന്ന ദൃശ്യങ്ങൾ സിനിമയിൽ നിന്നൊഴിവാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധിയെ സെൻസർ ബോർഡിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.

ഡോ.അരുൺ ബി.നായർ

പ്രൊഫസർ, സൈക്യാട്രിവിഭാഗം

മെഡിക്കൽ കോളേജ് തിരുവനന്തപുരം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CENSOR BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA