SignIn
Kerala Kaumudi Online
Friday, 23 October 2026 2.43 PM IST

കായികപ്പോരിന് കടൽ കടന്നൊരു പെൺപട

READ ENGLISH VERSION
girls

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിൽ മാറ്റുരയ്ക്കാൻ കടൽ കടന്ന് ആദ്യമായി പെൺപടയെത്തി. യു.എ.ഇയിലെ വിവിധ സ്കൂളുകളിൽ കേരള സിലബസ് പഠിക്കുന്ന അഞ്ച് പെൺകുട്ടികൾ. അയിഷ നവാബ്, സന ഫാത്തിമ, ശൈഖ അലി, തമ്മന, നജ ഫാത്തിമ എന്നിവർ. അത്‌ലറ്റിക്‌സിലാണ് ഇവരുടെ പോരാട്ടം. പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്നവരാണ് ഇവരെല്ലാം.

34 ആൺകുട്ടികളും യു.എ.ഇ സംഘത്തിലുണ്ട്. കഴിഞ്ഞ തവണ യു.എ.ഇയിൽ നിന്ന് ആൺകുട്ടികൾ മാത്രമാണ് പങ്കെടുത്തത്. ഫുട്ബാൾ, ബാഡ്മിന്റൺ, ബാസ്ക്കറ്റ് ബാൾ, അത്‌ലറ്റിക്‌സ് എന്നിവയിലാണ് ആൺകുട്ടികൾ മത്സരിക്കുന്നത്.

നിംസ് ദുബായ്, ദി ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽ ഖുവൈൻ, ഗൾഫ് മോഡൽ സ്കൂൾ ദുബായ്, അബുദാബി മോഡൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ ഫുജൈറ എന്നിവിടങ്ങളിലെ കുട്ടികളാണ് സംഘത്തിലുള്ളത്.

കേരളത്തിൽ ജനിച്ച് പിന്നീട് യു.എ.ഇയിൽ സ്ഥിരതാമസമാക്കിയവരും യു.എ.ഇയിൽ മലയാളി കുടുംബത്തിൽ ജനിച്ചവരുമാണ് കുട്ടികളെല്ലാം. മുൻവർഷങ്ങളിൽ കായികമേളയിൽ ഓരോ ഇനത്തിനും വിജയികളുടെ സ്കോർ വിലയിരുത്തി, സെലക്ഷൻ നടത്തിയാണ് കുട്ടികളുടെ ടീം സജ്ജമാക്കിയത്. ഓരോ സ്‌കൂളും സ്വന്തം നിലയിലാണ് ടീമിനുള്ള ചെലവ് വഹിക്കുന്നത്.

എട്ട് അദ്ധ്യാപകരും കുട്ടികൾക്കൊപ്പമുണ്ട്. നിംസ് ദുബായിലെ സ്‌പോർട്സ് കോർഡിനേറ്റർ ഹഫ്സത്താണ് അദ്ധ്യാപകർക്കിടയിലെ ഏക വനിത. നരേൻ, അലി, മഹേഷ്, ചന്ദ്രൻ, മുഹമ്മദ് നസീർ, സുഹൈൽ, മുകുന്ദൻ എന്നിവരാണ് മറ്റദ്ധ്യാപകർ. മികച്ച പ്രകടനം കാഴ്ച വാക്കാനാവുമെന്നാണ് കുട്ടികളുടെയും അദ്ധ്യാപകരുടെയും പ്രതീക്ഷ.

ഒ​ളി​മ്പി​ക്സോ​ളം,​ ​സ്കൂ​ളാ​വേ​ശം

അ​ൻ​സാ​ർ.​എ​സ്.​രാ​ജ്

​ ​ഒ​ളി​മ്പി​ക്സ് ​മാ​തൃ​ക​യി​ൽ​ ​സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​കാ​യി​ക​മേ​ള​യ്ക്ക് ​ഇ​ന്ന് ​ത​ല​സ്ഥാ​ന​ത്ത് ​തു​ട​ക്കം
​ ​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ ​​​സ്റ്റേ​​​ഡി​യ​​​ത്തി​​​ൽ​​​ ​വൈ​​​കി​​​ട്ട് 4​ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​പി​​​ണ​​​റാ​​​യി​​​ ​​​വി​​​ജ​​​യ​​​ൻ​ ​​​ഉ​​​ദ്ഘാ​​​ട​​​നം​ ​ചെ​യ്യും
​ ​മ​​​ന്ത്രി​​​ ​​​വി.​​​ ​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​ക്കൊ​​​പ്പം​​​ ​​​ഫു​​​ട്‌​​​ബാ​​​ൾ​​​ ​​​ഇ​​​തി​​​ഹാ​​​സം​​​ ​​​ഐ.​​​എം​​​ ​​​വി​​​ജ​​​യ​​​ൻ​​​ ​​​ദീ​​​പ​​​ശി​​​ഖ​​​ ​​​കൊ​​​ളു​​​ത്തും
​ ​ഇ​ന്ന് ​ഉ​ദ്ഘാ​ട​ന​വും​ ​മാ​ർ​ച്ച് ​പാ​സ്റ്റും,​ ​മ​ത്സ​ര​ങ്ങ​ൾ​ ​നാ​ളെ​ ​മു​തൽ
​ 20,​​000​​​ ​​​മ​​​ത്സ​​​രാ​​​ർ​​​ത്ഥി​​​ക​​​ളാ​ണ് ​എ​ട്ടു​ ​ദി​വ​സ​മാ​യി​ ​ന​ട​ക്കു​ന്ന​ ​മേ​ള​യി​ൽ​ ​മാ​റ്റു​ര​യ്ക്കു​ന്ന​ത്
​ 12​ ​വേ​ദി​ക​ളി​ൽ​ ​മ​ത്സ​ര​ങ്ങ​ൾ.​ ​​​താ​​​മ​​​സ​​​ ​​​സൗ​​​ക​​​ര്യം​ ​ന​​​ഗ​​​ര​​​ത്തി​​​ലെ​​​ 75​​​ ​​​സ്കൂ​​​ളു​​​ക​​​ളി​​​ൽ.​​​ ​​​ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് 200​​​ ​​​ബ​​​സ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA