SignIn
Kerala Kaumudi Online
Friday, 23 October 2026 3.54 PM IST

സ്റ്റേഷൻ മാസ്റ്റർക്ക് ട്രെയിനിൽ നിന്ന് വീണ് ദാരുണാന്ത്യം

d

വെള്ളറട: ട്രെയിനിൽ ഓടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം. ഒറ്റശേഖരമംഗലം ഇടവാൽ ആര്യങ്കോട് വീട്ടിൽ ചന്ദ്രശേഖരൻ നായർ - അനിത ദമ്പതികളുടെ ഇളയമകൻ അനു ശേഖറാണ് (31) മരിച്ചത്. മധുര ഡിവിഷനിലെ കല്ലുകുടി റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്നു. ഇന്നലെ രാവിലെ 8.30ന് തിരുച്ചി വിരുത് നഗറിലായിരുന്നു അപകടം.

അവധി കഴിഞ്ഞ് ബുധനാഴ്ച വൈകിട്ടാണ് അനു വീട്ടിൽ നിന്ന് മടങ്ങിയത്. തുടർന്ന് തിരുവനന്തപുരത്ത് നിന്ന് വിരുത് നഗറിലെത്തി. അവിടെ നിന്ന് കല്ലുകുടിയിലേക്ക് പോകാൻ ചെങ്കോട്ട- ഈറോഡ് എക്‌സ്‌പ്രസിൽ ചാടിക്കയറിയപ്പോഴാണ് അപകടമുണ്ടായത്. വാതിലിനോട് ചേർന്നുള്ള കമ്പിയിൽ പിടികിട്ടാതെ കാൽവഴുതി പ്ലാറ്റ്ഫോമിൽ തലയിടിച്ച ശേഷം പാളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ ട്രെയിൻ നിറുത്തി അനുവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഭാര്യ: അരുണിമ. നാല് മാസം പ്രായമുള്ള മകനുണ്ട്. സഹോദരൻ അരുൺ ശേഖർ തിരുച്ചിയിൽ റെയിൽവെ ലോക്കോ പൈലറ്റാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലെത്തിച്ച് സംസ്കരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STATION MASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA