SignIn
Kerala Kaumudi Online
Saturday, 24 October 2026 9.33 AM IST

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം: ആരോഗ്യ സർവകലാശാല സംഘം തെളിവെടുത്തു

READ ENGLISH VERSION
p

പത്തനംതിട്ട: ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ അമ്മു എ. സജീവ് (22) ഹോസ്റ്റലിന്റെ മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ആരോഗ്യ സർവകലാശാല തെളിവെടുത്തു. നാല് ഉദ്യോഗസ്ഥരാണ് ഇന്നലെ കോളേജിലെത്തിയത്. മന്ത്രി വീണാജോർജിന്റെ നിർദ്ദേശത്തെ തുടർന്നാണിത്. അമ്മുവിന്റെ ക്ളാസ് മുറിയും ഹോസ്റ്റലും സംഘം സന്ദർശിച്ചു. അമ്മുവിന്റെ പിതാവ് സജീവ് രണ്ടാഴ്ച മുമ്പ് നൽകിയിരുന്ന പരാതിയിൽ കോളേജ് സ്വീകരിച്ച നടപടികളുടെ രേഖകൾ പ്രിൻസിപ്പൽ കൈമാറി. പ്രിൻസിപ്പൽ, അദ്ധ്യാപകർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. സഹപാഠികളായ കുട്ടികളിൽനിന്ന് അമ്മുവിനുണ്ടായ മാനസികവും ശാരീരികവുമായ ഉപദ്രവത്തെക്കുറിച്ച് ലഭിച്ച പരാതിയിൽ ഇരുകൂട്ടരെയും വിളിച്ച് അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തിൽ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതായി പ്രിൻസിപ്പൽ പറഞ്ഞു.

പെൺകുട്ടികളുടെ മൊഴിയെടുത്തു

സംഭവത്തിൽ ആരോപണ വിധേയരായ മൂന്ന് പെൺകുട്ടികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഇവരുടെ ഫോൺ വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ അമ്മുവിന്റെ പിതാവ് സജീവ് ഉന്നത അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സഹപാഠികളായ മൂന്ന് പേരുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നാണ് പരാതി.

ര​ണ്ട് ​ആ​രോ​ഗ്യ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​വി​ക​സ​ന​ത്തി​ന് 53​ ​കോ​ടി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്തെ​ ​ര​ണ്ട് ​ആ​രോ​ഗ്യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​പു​തി​യ​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​തി​ന് 53​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ന​ബാ​ർ​ഡ് ​ധ​ന​സ​ഹാ​യ​ത്തി​ന് ​ഭ​ര​ണാ​നു​മ​തി​ ​ന​ൽ​കി.​ ​കോ​ഴി​ക്കോ​ട് ​ഗ​വ.​ ​മാ​ന​സി​കാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ന് ​ആ​ദ്യ​ഘ​ട്ട​മാ​യി​ 28​ ​കോ​ടി​ ​രൂ​പ​യും​ ​ക​ണ്ണൂ​ർ​ ​പി​ണ​റാ​യി​ ​സ്‌​പെ​ഷ്യാ​ലി​റ്റി​ ​ഹോ​സ്‌​പി​റ്റ​ലി​ന് ​ര​ണ്ടാം​ ​ഘ​ട്ട​മാ​യി​ 25​ ​കോ​ടി​യു​മാ​ണ് ​അ​നു​വ​ദി​ച്ച​തെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.
മാ​ന​സി​കാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​ര​ണ്ട് ​ഘ​ട്ട​മാ​യു​ള്ള​ ​നി​ർ​മ്മാ​ണ​ ​പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി​ 55​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പ​ദ്ധ​തി​യാ​ണ് ​ന​ബാ​ർ​ഡി​ന് ​ന​ൽ​കി​യ​ത്.
പി​ണ​റാ​യി​ ​സാ​മൂ​ഹി​ക​ ​ആ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തെ​ ​ഒ​രു​ ​അ​ത്യാ​ധു​നി​ക​ ​സ്‌​പെ​ഷ്യാ​ലി​റ്റി​ ​ഹോ​സ്പി​റ്റ​ൽ​ ​ആ​യി​ ​ഉ​യ​ർ​ത്തു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ 6245​ ​ച​തു​ര​ശ്ര​ ​മീ​റ്റ​ർ​ ​വി​സ്തീ​ർ​ണ്ണ​മു​ള്ള​ 6​ ​നി​ല​ക​ളു​ള്ള​ ​കെ​ട്ടി​ട​മാ​ണ് ​പ​ണി​യു​ന്ന​ത്.​ ​ഇ​തി​നാ​യി​ ​ന​ബാ​ർ​ഡ് ​ഫ​ണ്ടി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ര​ണ്ട് ​ബേ​സ്‌​മെ​ന്റ് ​ഫ്‌​ളോ​ർ,​ ​ഗ്രൗ​ണ്ട് ​ഫ്‌​ളോ​ർ,​ ​ഫ​സ്റ്റ് ​ഫ്‌​ളോ​ർ​ ​എ​ന്നി​വ​യു​ടെ​ ​നി​ർ​മ്മാ​ണ​ത്തി​നാ​യി​ ​ഒ​ന്നാം​ ​ഘ​ട്ട​ത്തി​ൽ​ 19.75​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഭ​ര​ണാ​നു​മ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​ര​ണ്ടാം​ ​ഘ​ട്ട​ത്തി​ൽ​ ​ര​ണ്ടും​ ​മൂ​ന്നും​ ​നി​ല​ക​ളു​ടെ​യും​ ​അ​നു​ബ​ന്ധ​ ​പ്ര​വൃ​ത്തി​ക​ളു​ടെ​യും​ ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യാ​ണ് 25​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA