SignIn
Kerala Kaumudi Online
Friday, 28 August 2026 9.32 AM IST

സുകുമാര കുറുപ്പ് ബ്രൂണെയിൽ? പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമെന്ന് രമേശ് ചെന്നിത്തല

ramesh-chennithala
രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെക്കുറിച്ച് നിലവിൽ പ്രചരിക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രചരണങ്ങളിലെ യഥാർത്ഥ്യമെന്തെന്ന് കണ്ടെത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രമേശ് ചെന്നിത്തല.

'ഞാനും വാർത്തകളൊക്കെ വായിച്ചു. നിങ്ങളെല്ലാം കൊടുക്കുന്നുണ്ട്. ഇതേപ്പറ്റി അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള എഡിജിപി വെങ്കിടേഷിന് നിർദേശം നൽകിയിട്ടുണ്ട്. കേരളപൊലീസ് ഇന്റർപോളുമായി ബന്ധപ്പെട്ട് ഇതിന്റെ നിജസ്ഥിതി എന്താണെന്ന് അറിയേണ്ടിയിരിക്കുന്നു. ഇതിപ്പോൾ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. സ്ഥിരീകരിക്കപ്പെട്ട കാര്യങ്ങളൊന്നുമല്ല'- രമേശ് ചെന്നിത്തല പറഞ്ഞു.

English Summary

Kerala Home Minister Ramesh Chennithala said reports that fugitive Sukumara Kurup is in Brunei are unconfirmed rumours. Police and Interpol have been asked to verify the claims.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESHCHENNITHALA, SUKUMARA KURUP, INVESTIGAION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA