SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.06 PM IST

കെ.സുധാകരനെ സണ്ണി ജോസഫ് പിന്നിൽ നിന്ന് കുത്തിയെന്ന്

con-pta

ആരോപണവുമായി മുൻ ഡി.ഡി.സി ജനറൽ സെക്രട്ടറി തോമസ് വർഗീസ്

കണ്ണൂർ:കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് രാഷ്ട്രീയത്തിൽ തന്നെ വളർത്തിയ ഗുരുസ്ഥാനീയരെ പിന്നിൽ നിന്ന് കുത്തി വീഴ്ത്തിയെന്ന് മുൻ ഡി.ഡി.സി ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്തംഗവുമായ തോമസ് വർഗീസ് . കണ്ണൂരിൽ കെ.സുധാകരനെ മത്സരിപ്പിക്കുന്നതിനെതിരെ സണ്ണി ജോസഫ് എ.ഐ.സി.സിക്ക് കത്ത് നൽകി. കെ.സുധാകരൻ ജയിച്ചാൽ തനിക്ക് മന്ത്രിയാവാൻ കഴിയില്ലെന്ന് മനസ്സിലായതിനാലാണിത്.

മുൻകാല തിരഞ്ഞെടുപ്പിൽ പേരാവൂരിൽ കെ.പി.നൂറുദ്ദീനെയും, എ.ഡി.മുസ്തഫയെയും തോൽപ്പിച്ചത് സണ്ണി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു. ഇതിനായി ബന്ധു വീട്ടിൽ രഹസ്യ യോഗം നടത്തി.അധികാരമുപയോഗിച്ച് തന്റെ കുടുംബാഗങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലി വാങ്ങിക്കൊടുത്തു . ഒരൊറ്റ പാർട്ടി പ്രവർത്തകനും

ഒരുപകാരവും ചെയ്തിട്ടില്ല.മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുമ്പോൾ കോൺഗ്രസിന്റെ ദേശീയ കമ്മിറ്റി നൽകിയ തിരഞ്ഞെടുപ്പ് ഫണ്ട് അന്നത്തെ ഡി.സി.സി പ്രസിഡന്റായ സണ്ണി ജോസഫ് മുക്കി. ഡി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൻ.രാമകൃഷ്ണനിൽ നിന്ന് സംഘടനാ തിരഞ്ഞെടുപ്പ് ചെലവിലേക്കെന്നു പറഞ്ഞു രണ്ട് ലക്ഷം രൂപ കൈക്കലാക്കി. പിന്നീട്, എൻ.രാമകൃഷ്ണനെതിരെ മത്സരിച്ച കെ.സുധാകരന്റെ ചീഫ് ഇലക്ഷൻ ഏജന്റായി..

നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയത് വിശദീകരണം ചോദിക്കാതെയാണ്.തിരഞ്ഞെടുപ്പിന് മുൻപ് നടപടിയെടുത്തിരുന്നെങ്കിൽ പേരാവൂരിൽ സണ്ണി ജോസഫിനെ പരാജയപ്പെടുത്താൻ തനിക്കാവുമെന്ന് അവർക്കറിയാവുന്നത് കൊണ്ടാണിതെന്നും അദ്ദേഹം വാർത്താ

സമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SUNNY JOSEPH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA