SignIn
Kerala Kaumudi Online
Thursday, 27 August 2026 8.51 AM IST

ടോമിൻ തച്ചങ്കരി പൊലീസ് മേധാവിയായേക്കും

tomin

തിരുവനന്തപുരം: സീനിയർ എെ.പി.എസ് ഓഫീസറായ ടോമിൻ തച്ചങ്കരി അടുത്ത പൊലീസ് മേധാവിയായേക്കും. ലാേക് നാഥ് ബഹ്റ ജൂൺ 30ന് വിരമിക്കും. വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിന്റെ പേരും പരിഗണനാ പട്ടികയിലുണ്ട്. സുധേഷ് കുമാറിനേക്കാൾ സീനിയറാണ് തച്ചങ്കരി. അനധികൃത സ്വത്ത് സമ്പാദ്യവുമായി ബന്ധപ്പെട്ട കേസായിരുന്നു തച്ചങ്കരിക്ക് തടസമായി നിന്നിരുന്നത്. അത് മാറിയതോടെ സാദ്ധ്യതയേറി.

1987 ബാച്ച് എെ.പി.എസ് ഉദ്യോഗസ്ഥനായ തച്ചങ്കരി നിലവിൽ ഫിനാൻഷ്യൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറാണ്. ഫയർ ഫോഴ്സ് ഡയറക്ടർ, കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ,പൊലീസ് ഹെഡ് ക്വാട്ടേഴ്സ് എ.ഡി.ജി.പി, ട്രാൻസ്പോർട്ട് കമ്മിഷണർ, സിവിൽ സപ്ളൈസ് എം.ഡി, കേരള ബുക്സ് ആൻഡ് പബ്ളിക്കേഷൻസ് സൊസൈറ്റി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ എ.എസ്.പിയായിട്ടായിരുന്നു തുടക്കം. കോഴിക്കോട്, എറണാകുളം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ പൊലീസ് മേധാവിയായിരുന്നു. 2023 ആഗസ്റ്റ് വരെ സർവീസുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THACHANKARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY